അനുബന്ധം

FAQ


Bluetooth

Q
Bluetooth എനിക്ക് ഏത് തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും?
A
ഹാൻഡ്‌സ് ഫ്രീ കോളുകൾ വിളിക്കുന്നതിനോ മറുപടി നൽകുന്നതിനോ നിങ്ങളുടെ മൊബൈൽ ഫോൺ കണക്റ്റ് ചെയ്യാം. നിങ്ങളുടെ വാഹനത്തിൽ സംഗീതം കേൾക്കാൻ MP3 പ്ലെയറുകളും മൊബൈൽ ഫോണുകളും പോലുള്ള ഓഡിയോ ഉപകരണങ്ങളും നിങ്ങൾക്ക് കണക്റ്റ് ചെയ്യാം. > Bluetooth വഴി ഒരു കോൾ ചെയ്യൽ” അല്ലെങ്കിൽ Bluetooth വഴി സംഗീതം കേൾക്കൽ” നോക്കുക.
Q
ഒരു ഉപകരണം ജോടിയാക്കുന്നതും ഒരു ഉപകരണം കണക്റ്റ് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്?
A
സിസ്റ്റവും ഒരു മൊബൈൽ ഉപകരണവും പ്രാമാണീകരിക്കുന്നതിലൂടെയാണ് ജോടിയാക്കൽ നടക്കുന്നത്. സിസ്റ്റവുമായി ജോടിയാക്കിയ ഉപകരണങ്ങൾ അവ സിസ്റ്റത്തിൽ നിന്ന് ഇല്ലാതാക്കുന്നത് വരെ കണക്റ്റ് ചെയ്യാനും വിച്ഛേദിക്കാനും കഴിയും. കോളുകൾ ചെയ്യുകയോ മറുപടി നൽകുകയോ കോൺടാക്റ്റുകൾ ആക്‌സസ് ചെയ്യുകയോ പോലുള്ള Bluetooth ഹാൻഡ്‌സ്‌ഫ്രീ ഫീച്ചറുകൾ സിസ്റ്റവുമായി കണക്റ്റ് ചെയ്‌തിട്ടുള്ള മൊബൈൽ ഫോണുകളിൽ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ.
Q
സിസ്റ്റവുമായി ഒരു Bluetooth ഉപകരണം എങ്ങനെ ജോടിയാക്കാം?
A
ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ബ്ലൂടൂത്ത്‌ > ബ്ലൂടൂത്ത് കണക്ഷനുകൾ > പുതിയത് ചേർക്കുക എന്നതിൽ അമർത്തുക. നിങ്ങൾക്ക് കണക്റ്റ് ചെയ്യേണ്ട Bluetooth ഉപകരണത്തിൽ നിന്ന് നിങ്ങളുടെ സിസ്റ്റം തിരഞ്ഞ് ജോടിയാക്കുക. സിസ്റ്റം സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന Bluetooth പാസ്‌കീ നിങ്ങൾ നൽകുകയോ സ്ഥിരീകരിക്കുകയോ ചെയ്യുമ്പോൾ, ഉപകരണം സിസ്റ്റത്തിന്റെ Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിൽ രജിസ്റ്റർ ചെയ്യുകയും സിസ്റ്റത്തിലേക്ക് സ്വയമേവ കണക്‌റ്റ് ചെയ്യുകയും ചെയ്യുന്നു. > Bluetooth ഉപകരണങ്ങൾ കണക്റ്റ് ചെയ്യൽ” നോക്കുക.
Q
എന്താണ് പാസ്‌കീ?
A
സിസ്റ്റവും മൊബൈൽ ഉപകരണവും തമ്മിലുള്ള കണക്ഷൻ പ്രാമാണീകരിക്കാൻ ഉപയോഗിക്കുന്ന പാസ്‌വേഡാണ് പാസ്‌കീ. നിങ്ങൾ ആദ്യ തവണ ഒരു മൊബൈൽ ഫോൺ ജോടിയാക്കുന്ന സമയത്ത് മാത്രം പാസ്‌കീ നൽകിയാൽ മതിയാകും.
പ്രാരംഭ പാസ്‌കീ “0000” ആണ്.
മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ബ്ലൂടൂത്ത്‌ > ബ്ലൂടൂത്ത് സിസ്റ്റം വിവരം > പാസ്കീ അമർത്തി നിങ്ങൾക്കത് മാറ്റാം.
Q
Bluetooth വഴി സിസ്റ്റത്തിലേക്ക് രജിസ്റ്റർ ചെയ്‌ത എന്റെ മൊബൈൽ ഫോൺ ഞാൻ മാറ്റി. എന്റെ പുതിയ മൊബൈൽ ഫോൺ എങ്ങനെ രജിസ്റ്റർ ചെയ്യാനാകും?
A
ഒരു ഉപകരണം ജോടിയാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നിങ്ങളുടെ സിസ്റ്റത്തിലേക്ക് അധിക ഉപകരണങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിങ്ങളുടെ സിസ്റ്റത്തിന്റെ Bluetooth ഉപകരണ ലിസ്റ്റിലേക്ക് ആറ് ഉപകരണങ്ങൾ വരെ ചേർക്കാനാകും. രജിസ്റ്റർ ചെയ്‌ത ഉപകരണം ഇല്ലാതാക്കാൻ, Bluetooth ഉപകരണ ലിസ്റ്റിൽ, ഉപകരണങ്ങൾ ഇല്ലാതാക്കുക അമർത്തുക, ഇല്ലാതാക്കേണ്ട ഉപകരണങ്ങൾ തിരഞ്ഞെടുത്ത് ഇല്ലാതാക്കുക അമർത്തുക. > Bluetooth ഉപകരണങ്ങൾ കണക്റ്റ് ചെയ്യൽ” നോക്കുക.
Q
ഒരു കോളിന് ഞാൻ എങ്ങനെ മറുപടി നൽകും?
A
ഒരു കോൾ വരികയും അറിയിപ്പ് പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകുകയും ചെയ്യുമ്പോൾ, സ്റ്റിയറിംഗ് വീലിലെ കോൾ/മറുപടി ബട്ടൺ അമർത്തുക അല്ലെങ്കിൽ സ്ക്രീനിലെ സമ്മതിക്കുക അമർത്തുക.
കോൾ നിരസിക്കാൻ, കോൾ സ്ക്രീനിൽ
നിരസിക്കുക അമർത്തുക.
Q
സിസ്റ്റം വഴി ഒരു കോളിൽ ആയിരിക്കുമ്പോൾ എന്റെ മൊബൈൽ ഫോണിലേക്ക് കോൾ മാറണമെങ്കിൽ എന്തുചെയ്യണം?
A
നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് കോൾ മാറാൻ സ്ക്രീനിൽ സ്വകാര്യമായി ഉപയോഗിക്കുക എന്നത് അമർത്തുക.
Q
എന്റെ മൊബൈൽ ഫോണിലെ കോൺടാക്‌റ്റുകൾ സിസ്റ്റത്തിൽ നിന്ന് എങ്ങനെ ആക്‌സസ് ചെയ്യും?
A
നിങ്ങളുടെ സിസ്റ്റത്തിലേക്ക് മൊബൈൽ ഫോൺ കണക്‌റ്റ് ചെയ്യുമ്പോൾ, മൊബൈൽ ഫോണിൽ സംരക്ഷിച്ചിരിക്കുന്ന കോൺടാക്‌റ്റുകൾ ആക്‌സസ് ചെയ്യാൻ സിസ്റ്റത്തെ അനുവദിക്കുക. കോൺടാക്റ്റുകൾ സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യും. ഡൗൺലോഡ് ചെയ്‌ത കോൺടാക്‌റ്റ് ലിസ്‌റ്റ് തുറക്കാൻ, സ്റ്റിയറിംഗ് വീലിലെ കോൾ/മറുപടി ബട്ടൺ അമർത്തി ഫോൺ സ്‌ക്രീനിൽ അമർത്തുക. ഒരു കോൾ ചെയ്യാനോ പ്രിയപ്പെട്ടവയിൽ ചേർക്കാനോ നിങ്ങൾക്ക് ഒരു കോൺടാക്റ്റിനെ തിരയാം. > Bluetooth വഴി ഒരു കോൾ ചെയ്യൽ” നോക്കുക.
Q
എന്റെ വയർലെസ് കണക്ഷന്റെ പരിധി എത്രയാണ്?
A
ഏകദേശം 10 m-നകത്ത് ഒരു വയർലെസ് കണക്ഷൻ ഉപയോഗിക്കാം. പരമാവധി Bluetooth പരിധിയെ വാഹനത്തിന്റെ തരം, സിസ്റ്റം പ്ലാറ്റ്‌ഫോം അല്ലെങ്കിൽ കണക്റ്റ് ചെയ്‌ത മൊബൈൽ ഫോൺ പോലുള്ള ഉപയോഗ പരിതസ്ഥിതി ബാധിച്ചേക്കാം.
Q
എത്ര മൊബൈൽ ഉപകരണങ്ങൾ ജോടിയാക്കാനാകും?
A
നിങ്ങളുടെ സിസ്റ്റവുമായി ആറ് ഉപകരണങ്ങൾ വരെ ജോടിയാക്കാനാകും.
Q
എന്തുകൊണ്ടാണ് കോൾ ക്വാളിറ്റി ചിലസമയങ്ങളിൽ മോശമാകുന്നത്?
A
കോൾ ക്വാളിറ്റി മോശമാകുമ്പോൾ നിങ്ങളുടെ മൊബൈൽ ഫോണിന്റെ റിസപ്ഷൻ സെൻസിറ്റിവിറ്റി പരിശോധിക്കുക. സിഗ്നൽ ശക്തി കുറവായിരിക്കുമ്പോൾ കോൾ ക്വാളിറ്റി മോശമായേക്കാം.
പാനീയ ക്യാനുകൾ പോലുള്ള ലോഹ വസ്‌തുക്കൾ മൊബൈൽ ഫോണിന് സമീപം വെച്ചാലും കോളിന്റെ ക്വാളിറ്റി മോശമായേക്കാം. മൊബൈൽ ഫോണിന് സമീപം ഏതെങ്കിലും ലോഹ വസ്‌തുക്കൾ ഉണ്ടോയെന്ന് പരിശോധിക്കുക.
മൊബൈൽ ഫോണിന്റെ തരം അനുസരിച്ച് കോൾ ശബ്‌ദവും ക്വാളിറ്റിയും വ്യത്യാസപ്പെടാം.

റേഡിയോ/മീഡിയ

Q
എന്റെ സിസ്റ്റത്തിന് ഏത് തരത്തിലുള്ള മീഡിയ, റേഡിയോ പ്രവർത്തനങ്ങളാണ് ഉള്ളത്?
A
വിവിധ തരം മീഡിയ (USB, മുതലായവ) വഴി വിവിധ റേഡിയോ സേവനങ്ങളും ഓഡിയോയും പ്ലേ ചെയ്യാൻ നിങ്ങളുടെ സിസ്റ്റം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെട്ട അധ്യായങ്ങൾ കാണുക.
Q
ഡ്രൈവ് ചെയ്യുമ്പോൾ സ്‌ക്രീൻ നിയന്ത്രിക്കാതെ മുമ്പത്തെ അല്ലെങ്കിൽ അടുത്ത ഗാനത്തിലേക്ക് നീങ്ങാൻ ഞാൻ ആഗ്രഹിക്കുന്നു.
A
മുമ്പത്തെ അല്ലെങ്കിൽ അടുത്ത ഗാനത്തിലേക്ക് നീങ്ങാൻ സ്റ്റിയറിംഗ് വീലിലെ തിരയൽ ലിവർ/ബട്ടൺ ഉപയോഗിക്കുക.

ബ്രോഡ്‌കാസ്റ്റ് സ്വീകരണം

Q
ഡ്രൈവ് ചെയ്യുന്ന സമയത്ത് റേഡിയോ കേൾക്കുമ്പോൾ ശബ്‌ദം കേൾക്കാതിരിക്കുകയോ ഇടർച്ചയുള്ള ശബ്‌ദത്തിൽ കേൾക്കുകയോ ചെയ്യുന്നു.
A
ലൊക്കേഷനെ ആശ്രയിച്ച്, തടസ്സങ്ങൾ കാരണം സ്വീകരണത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം.
ഗ്ലാസ് ഏരിയൽ ഉപയോഗിച്ച് സജ്ജമാക്കിയ പിൻ വിൻഡോയിൽ ലോഹ ഘടകങ്ങൾ ഉൾപ്പെടെയുള്ള ഒരു വിൻഡോ ഫിലിം ഒട്ടിക്കുന്നത് റേഡിയോ സ്വീകരണം കുറയ്ക്കാം.

ഒരു സിസ്റ്റം തകരാർ എങ്ങനെ സ്വയം പരിശോധിക്കാം

Q
എന്റെ സിസ്റ്റം സാധാരണപോലെ പ്രവർത്തിക്കുന്നില്ല. ഞാൻ എന്തുചെയ്യണം?
A
ട്രബിൾഷൂട്ടിംഗ് വിഭാഗങ്ങളിൽ വിശദീകരിച്ചിരിക്കുന്ന പരിഹാരങ്ങൾ നോക്കി നിങ്ങളുടെ സിസ്റ്റം പരിശോധിക്കുക. > ട്രബിൾഷൂട്ടിംഗ്” നോക്കുക.
പ്രസക്തമായ നിർദ്ദേശങ്ങൾ പാലിച്ചതിന് ശേഷവും സിസ്റ്റം സാധാരണ പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, റീസെറ്റ് ബട്ടൺ അമർത്തിപ്പിടിക്കുക.
പ്രശ്‌നം നിലനിൽക്കുകയാണെങ്കിൽ, വാങ്ങിയ സ്ഥലത്തോ ഡീലറെയോ ബന്ധപ്പെടുക.