ക്രമീകരണം

ഉപകരണ കണക്ഷൻ ക്രമീകരണണം കോൺഫിഗർ ചെയ്യൽ


നിങ്ങൾക്ക് Bluetooth ഉപകരണങ്ങൾ മാനേജ് ചെയ്യാൻ അല്ലെങ്കിൽ Bluetooth ക്രമീകരണം ഇഷ്ടാനുസൃതമാക്കാൻ കഴിയും. സിസ്റ്റം സ്‌ക്രീൻ വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആപ്പുകൾ നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് ഫോൺ പ്രൊജക്ഷൻ പ്രവർത്തനസജ്ജമാക്കാനും കഴിയും.
വാഹന മോഡലിനെയോ സ്പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും ലഭ്യമായ ഓപ്‌ഷനുകളും വ്യത്യാസപ്പെടാം.
ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ അമർത്തി മാറ്റാനുള്ള ഒരു ഓപ്‌ഷൻ തിരഞ്ഞെടൂക്കുക.

ബ്ലൂടൂത്ത്‌

Bluetooth കണക്ഷനുകൾക്കുള്ള ക്രമീകരണം മാറ്റുക.
ശ്രദ്ധിക്കുക
ഒരു മൊബൈൽ ഫോൺ സിസ്റ്റവുമായികണക്റ്റ് ചെയ്‌തിരിക്കുമ്പോൾ മാത്രമേ ചില ഓപ്ഷനുകൾ പ്രദർശിപ്പിക്കപ്പെടൂ.

ബ്ലൂടൂത്ത് കണക്ഷനുകൾ

നിങ്ങൾക്ക് പുതിയ Bluetooth ഉപകരണം നിങ്ങളുടെ സിസ്റ്റവുമായി ജോടിയാക്കാം അല്ലെങ്കിൽ ജോടിയാക്കിയ ഒരു ഉപകരണം കണക്റ്റ് ചെയ്യുകയോ വിച്ഛേദിക്കുകയോ ചെയ്യാം. ജോടിയാക്കിയ ഉപകരണങ്ങൾ നിങ്ങൾക്ക് ഇല്ലാതാക്കാനും കഴിയും.

ഓട്ടോ കണക്ഷൻ മുൻഗണന (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)

ഓണാകുമ്പോൾ സ്വയമേവ കണക്റ്റ് ചെയ്യാൻ നിങ്ങളുടെ സിസ്റ്റത്തിനായി ജോടിയാക്കിയ ഉപകരണങ്ങളുടെ മുൻഗണന സജ്ജമാക്കാവുന്നതാണ്.

പ്രൈവസി മോഡ് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)

നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരിരക്ഷിക്കുന്നതിന് സ്വകാര്യതാ മോഡ് ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. സ്വകാര്യത മോഡിൽ, വ്യക്തിഗത ഡാറ്റ പ്രദർശിപ്പിക്കില്ല.

ബ്ലൂടൂത്ത് സിസ്റ്റം വിവരം

നിങ്ങളുടെ സിസ്റ്റത്തിന്റെ Bluetooth വിവരങ്ങൾ നിങ്ങൾക്ക് കാണാനോ എഡിറ്റ് ചെയ്യാനോ കഴിയും.

പുനഃക്രമീകരിക്കുക (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)

നിങ്ങൾക്ക് ജോടിയാക്കിയ എല്ലാ Bluetooth ഉപകരണങ്ങളും ഇല്ലാതാക്കാനും Bluetooth ക്രമീകരണം ഡിഫോൾട്ട് മൂല്യങ്ങളിലേക്ക് റീസെറ്റ് ചെയ്യാനും കഴിയും. Bluetooth ഉപകരണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ഡാറ്റയും ഇല്ലാതാക്കപ്പെടും.

Android Auto (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)

നിങ്ങളുടെ സിസ്റ്റത്തിലേക്ക് നിങ്ങളുടെ Android സ്‌മാർട്ട്‌ഫോൺ കണക്റ്റ് ചെയ്യാൻ നിങ്ങൾക്ക് Android Auto പ്രവർത്തനസജ്ജമാക്കാം.

Apple CarPlay (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)

നിങ്ങളുടെ സിസ്റ്റത്തിലേക്ക് നിങ്ങളുടെ iPhone-നെ കണക്റ്റ് ചെയ്യുന്നതിന് Apple CarPlay പ്രവർത്തനസജ്ജമാക്കാം.

ഫോൺ പ്രൊജക്ഷൻ (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)

വയർലെസ് ഫോൺ പ്രൊജക്ഷനായി നിങ്ങൾക്ക് ഫോൺ പ്രൊജക്ഷൻ കണക്ഷൻ ക്രമീകരണം പരിഷ്‌ക്കരിക്കാനും നിങ്ങളുടെ സിസ്റ്റവുമായി സ്‌മാർട്ട്‌ഫോണുകൾ ജോടിയാക്കാനും സാധിക്കും.