സിസ്റ്റം പൊതുഅവലോകനം

നിങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്


ആമുഖം

  • ഈ ഗൈഡ് എല്ലാ വാഹന മോഡലുകൾക്കുമുള്ള നിർബന്ധമല്ലാത്ത സ്‌പെസിഫിക്കേഷനുകൾ ഉൾപ്പെടെയുള്ള സ്പെസിഫിക്കേഷനുകൾ ഉൾക്കൊള്ളുന്നു, മാത്രമല്ല സിസ്റ്റം സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
  • നിങ്ങളുടെ സിസ്റ്റത്തിന്റെ ഫംഗ്‌ഷനുകളും സ്‌പെസിഫിക്കേഷനുകളും പ്രകടന മെച്ചപ്പെടുത്തലിനായി മുൻകൂർ അറിയിപ്പ് കൂടാതെയുള്ള മാറ്റത്തിന് വിധേയമാണ്.
  • ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന പ്രവർത്തനങ്ങളും സേവനങ്ങളും പ്രകടന മെച്ചപ്പെടുത്തലിനായി മുൻകൂർ അറിയിപ്പില്ലാതെയുള്ള മാറ്റത്തിന് വിധേയമാണ്. സിസ്റ്റം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റഡാണെങ്കിൽ, ഈ ഗൈഡിലെ സ്ക്രീൻഷോട്ടുകൾ സിസ്റ്റത്തിലെ യഥാർത്ഥ ഇമേജുകളിൽ നിന്ന് വ്യത്യസ്‌തമായി ദൃശ്യമായേക്കാം.
  • മാറുന്ന പ്രവർത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള കാലികമായ വിവരങ്ങൾ വെബ് മാന്വലിൽ നിങ്ങൾക്ക് കാണാൻ കഴിയും.
  • ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന പ്രവർത്തനങ്ങളും സേവനങ്ങളും നിങ്ങളുടെ വാഹനത്തിൽ നൽകിയിരിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമാകാം. നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്ക്, ഓണേഴ്‌സ് മാന്വലോ നിങ്ങളുടെ വാഹനത്തിന്റെ കാറ്റലോഗോ നോക്കുക.
  • വാങ്ങിയ രാജ്യത്തിന് പുറത്തുള്ള പ്രദേശങ്ങൾക്കായുള്ള സിസ്റ്റം സോഫ്‌റ്റ്‌വെയറുമായി നിങ്ങളുടെ സിസ്റ്റം പൊരുത്തപ്പെടുന്നില്ല.

ഉപയോക്താക്കൾക്കുള്ള ലഭ്യമായ വിവരങ്ങൾ

കാർ ഇൻഫോടെയിൻമെന്റ് സിസ്റ്റം ദ്രുത റഫറൻസ് ഗൈഡ് (പ്രിന്റ്)
ഘടകഭാഗത്തിന്റെ പേരും പ്രവർത്തനങ്ങളും ഉൾപ്പെടെ നിങ്ങളുടെ സിസ്റ്റം ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാന വിവരങ്ങൾ ഈ ഗൈഡിൽ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ സിസ്റ്റം കൃത്യമായും സുരക്ഷിതമായും ഉപയോഗിക്കുന്നതിന്, ഉപയോഗിക്കുന്നതിന് മുമ്പ് ഈ ഗൈഡ് വായിക്കുക.
കാർ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉപയോക്തൃ മാന്വൽ (വെബ്)
ദ്രുത റഫറൻസ് ഗൈഡിലോ നിങ്ങളുടെ സിസ്റ്റത്തിന്റെ സ്‌ക്രീനിലോ ഉള്ള ഒരു QR കോഡ് സ്‌കാൻ ചെയ്‌ത് ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു വെബ് മാന്വലാണ് ഈ ഗൈഡ്. ഈ ഗൈഡ് നിങ്ങളുടെ സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദീകരിക്കുകയും ചെയ്യുന്നു.
ഇൻഫോടെയിൻമെന്റ്/ക്ലൈമറ്റ് സ്വിച്ച് ചെയ്യാവുന്ന കൺട്രോളർ മാനുവൽ (വെബ്)
കൺട്രോൾ പാനലുകൾക്ക് ഇടയിൽ എങ്ങനെ മാറാമെന്ന് വിശദീകരിക്കുകയും ഓരോ ബട്ടണിന്റെയും പ്രവർത്തനം പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരു വെബ് മാനുവലാണിത്.

ഈ ഗൈഡിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നങ്ങൾ

മുന്നറിയിപ്പ്
ഉപയോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ സൂചിപ്പിക്കുന്നു. മുന്നറിയിപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് മരണത്തിനോ ഗുരുതരമായ വ്യക്തിഗത പരിക്കിനോ കാരണമാകാം.
ജാഗ്രത
ഉപയോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ സൂചിപ്പിക്കുന്നു. ജാഗ്രത പാലിക്കുന്നതിൽ വീഴ്‌ചവരുത്തുന്നത് വ്യക്തിപരമായ പരുക്കിനോ വാഹനത്തിന്റെ കേടുപാടുകൾക്കോ തെറ്റായ പ്രവർത്തനത്തിനോ ഇടയാക്കാം.
ശ്രദ്ധിക്കുക
സൗകര്യപ്രദമായ ഉപയോഗത്തിന് സഹായകരമായ വിവരങ്ങൾ സൂചിപ്പിക്കുന്നു.
(സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ഓപ്‌ഷണൽ ഫീച്ചറുകൾക്കുള്ള വിവരണങ്ങളെ സൂചിപ്പിക്കുന്നു, ഇത് മോഡൽ അല്ലെങ്കിൽ ട്രിം ലെവൽ അനുസരിച്ച് നിങ്ങളുടെ നിർദ്ദിഷ്‌ട വാഹനത്തിൽ ലഭ്യമായേക്കില്ല.
ഓപ്ഷണൽ സ്പെസിഫിക്കേഷനുകൾ ഉൾപ്പെടെ എല്ലാ വാഹന മോഡലുകൾക്കുമുള്ള സ്പെസിഫിക്കേഷനുകൾ ഈ ഗൈഡിൽ പ്രതിപാദിക്കുന്നു. നിങ്ങളുടെ വാഹനത്തിൽ സജ്ജീകരിക്കാത്തതോ നിങ്ങളുടെ വാഹന മോഡലിന് ലഭ്യമല്ലാത്തതോ ആയ ഫീച്ചറുകൾക്കുള്ള വിവരണങ്ങൾ ഇതിൽ ഉൾപ്പെടാം.

സുരക്ഷാ മുന്നറിയിപ്പുകൾ

സുരക്ഷയ്ക്കായി, താഴെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക. അങ്ങനെ ചെയ്യുന്നതിൽ വീഴ്‌ചവരുത്തുന്നത് മരണത്തിനോ ഗുരുതര പരിക്കിനോ ഇടയാക്കാവുന്ന ഒരു ട്രാഫിക് അപകടത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കാം.
ഡ്രൈവിംഗിനെ കുറിച്ച്
ഡ്രൈവിംഗ് സമയത്ത് സിസ്റ്റം പ്രവർത്തിപ്പിക്കരുത്.
  • ശ്രദ്ധയില്ലാതെ വാഹനമോടിക്കുന്നത് അപകടത്തിലേക്കോ ഗുരുതരമായ വ്യക്തിഗത പരിക്കിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാവുന്ന വിധത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നതിന് ഇടയാക്കാം. ഡ്രൈവറുടെ പ്രാഥമിക ഉത്തരവാദിത്തം വാഹനത്തിന്റെ സുരക്ഷിതവും നിയമപരവുമായ ഓടിക്കലാണ്, വാഹനം ഓടിക്കുന്ന സമയത്ത് ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളോ സാമഗ്രിയോ വാഹന സിസ്റ്റങ്ങളോ ഒരിക്കലും ഉപയോഗിക്കരുത്.
വാഹനമോടിക്കുന്ന സമയത്ത് സ്‌ക്രീൻ കാണുന്നത് ഒഴിവാക്കുക.
  • ശ്രദ്ധയില്ലാതെ ഡ്രൈവ് ചെയ്യുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം.
  • ഒന്നിലധികം പ്രവർത്തനങ്ങൾ ആവശ്യമുള്ള ഫംഗ്‌ഷനുകൾ ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം ഒരു സുരക്ഷിത സ്ഥലത്ത് നിർത്തുക.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ വാഹനം നിർത്തുക.
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം.
  • അത്യാവശ്യമെങ്കിൽ, കോളുകൾ ചെയ്യാൻ Bluetooth ഹാൻഡ്‌സ്‌ഫ്രീ ഫീച്ചർ ഉപയോഗിക്കുക, കോൾ സമയം കഴിയുന്നത്ര ചുരുക്കുക.
ബാഹ്യ ശബ്‌ദങ്ങൾ കേൾക്കാൻ കഴിയുന്നത്ര വോളിയം നിലനിർത്തുക.
  • ബാഹ്യ ശബ്‌ദങ്ങൾ കേൾക്കാൻ കഴിയാതെ ഡ്രൈവ് ചെയ്യുന്നത് അപകടത്തിലേക്ക് നയിച്ചേക്കാം.
  • ദീർഘസമയം ഉയർന്ന വോളിയത്തിൽ കേൾക്കുന്നത് കേൾവിക്ക് തകരാറുണ്ടാക്കാം.
സിസ്റ്റം കൈകാര്യം ചെയ്യൽ സംബന്ധിച്ച്
സിസ്റ്റം ഡിസ്അസംബിൾ ചെയ്യുകയോ പരിഷ്ക്കരിക്കുകയോ ചെയ്യരുത്.
  • അങ്ങനെ ചെയ്യുന്നത് അപകടത്തിനോ തീപിടുത്തത്തിനോ വൈദ്യുതാഘാതത്തിനോ ഇടയാക്കാം.
ദ്രാവകങ്ങളോ അന്യവസ്‌തുക്കളോ സിസ്റ്റത്തിൽ കടക്കാൻ അനുവദിക്കരുത്.
  • ദ്രാവകങ്ങളോ അന്യവസ്‌തുക്കളോ ഹാനികരമായ പുകയ്ക്കോ തീപിടുത്തത്തിനോ സിസ്റ്റം പ്രവർത്തന തകരാറുകൾക്കോ കാരണമായേക്കാം.
ഓഡിയോ ഔട്ട്‌പുട്ടോ ഡിസ്‌പ്ലേയോ പ്രവർത്തിക്കാത്തത് പോലുള്ള തകരാറുള്ള സമയത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിർത്തുക.
  • പ്രവർത്തനത്തകരാറുള്ളപ്പോൾ സിസ്റ്റം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, അത് തീപിടുത്തത്തിലേക്കോ വൈദ്യുത ആഘാതത്തിലേക്കോ സിസ്റ്റം പരാജയത്തിലേക്കോ നയിച്ചേക്കാം.
ശ്രദ്ധിക്കുക
സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ, നിങ്ങൾ വാങ്ങിയ സ്ഥലത്തോ ഡീലറെയോ ബന്ധപ്പെടുക.

സുരക്ഷാ മുൻകരുതലുകൾ

സുരക്ഷയ്ക്കായി, താഴെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക. അങ്ങനെ ചെയ്യുന്നതിൽ വീഴ്‌ചവരുത്തുന്നത് വ്യക്തിപരമായ പരുക്കിനോ സിസ്റ്റത്തിന്റെ കേടുപാടുകൾക്കോ ഇടയാക്കാം.
സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച്
എഞ്ചിൻ പ്രവർത്തിപ്പിച്ചുകൊണ്ട് സിസ്റ്റം ഉപയോഗിക്കുക.
  • എഞ്ചിൻ നിർത്തിയിരിക്കുമ്പോൾ ദീർഘസമയം സിസ്റ്റം ഉപയോഗിക്കുന്നത് ബാറ്ററി തീർത്തേക്കാം.
അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾ ചെയ്യരുത്.
  • സിസ്റ്റം ഉപയോഗിക്കുന്ന സമയത്ത് അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒരു പിശകിന് കാരണമായേക്കാം.
  • അംഗീകാരമില്ലാത്ത ഉൽപ്പന്നങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത് മൂലമുണ്ടാകുന്ന സിസ്റ്റം തകരാറുകൾ വാറന്റിയുടെ പരിധിയിൽ വരുന്നതല്ല.
സിസ്റ്റം കൈകാര്യം ചെയ്യൽ സംബന്ധിച്ച്
സിസ്റ്റത്തിൽ അമിതമായി ബലം പ്രയോഗിക്കരുത്.
  • സ്‌ക്രീനിലെ അമിത ബലപ്രയോഗം LCD പാനലിനോ ടച്ച് പാനലിനോ കേടുവരുത്താം.
സ്‌ക്രീനോ ബട്ടൺ പാനലോ വൃത്തിയാക്കുമ്പോൾ, എഞ്ചിൻ നിർത്തുന്നതും മൃദുവായ ഉണങ്ങിയ തുണി ഉപയോഗിക്കുന്നതും ഉറപ്പാക്കുക.
  • ഒരു പരുക്കൻ തുണിയോ സോൾവന്റുകൾ (ആൽക്കഹോൾ, ബെൻസീൻ, പെയിന്റ് തിന്നർ മുതലായവ) ഉപയോഗിച്ചോ സ്ക്രീനോ ബട്ടണുകളോ തുടയ്ക്കുന്നത് പ്രതലത്തിൽ പോറൽ വീഴുന്നതിനോ കെമിക്കലായ കേടുപാടിനോ കാരണമാകാം.
നിങ്ങൾ ഫാൻ ലൂവറിൽ ഒരു ദ്രാവക രൂപത്തിലുള്ള എയർ ഫ്രെഷ്‌നർ ഘടിപ്പിക്കുകയാണെങ്കിൽ, വായുവിന്റെ ഒഴുക്ക് കാരണം സിസ്റ്റത്തിന്റെ ഉപരിതലത്തിനോ ലൂവറിനോ രൂപമാറ്റമുണ്ടാകാം.
ശ്രദ്ധിക്കുക
സിസ്റ്റത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ, നിങ്ങൾ വാങ്ങിയ സ്ഥലത്തോ ഡീലറെയോ ബന്ധപ്പെടുക.