ഉപയോഗപ്രദമായ പ്രവർത്തനങ്ങൾ

ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കൽ

നിങ്ങളുടെ Android സ്‌മാർട്ട്‌ഫോണോ iPhone-ഓ നിങ്ങളുടെ സിസ്റ്റത്തിലേക്ക് കണക്‌റ്റ് ചെയ്യാനും സിസ്റ്റം വഴി അവയുടെ പ്രവർത്തനങ്ങൾ ഉപയോഗിക്കാനും ഫോൺ പ്രൊജക്ഷൻ നിങ്ങളെ പ്രാപ്‌തമാക്കുന്നു. വലിയ സ്‌ക്രീൻ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആപ്പുകൾ പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും സിസ്റ്റത്തിന്റെ ഉപയോഗം മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.
നിങ്ങളുടെ വാഹനത്തിന്റെ മോഡലിനെയോ സ്പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, നിങ്ങൾക്ക് USB വഴിയോ വയർലെസായോ ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കാൻ കഴിഞ്ഞേക്കാം.
ജാഗ്രത
  • നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ നിർമ്മാതാവ് നൽകുന്ന അംഗീകാരമുള്ള ഒരു USB കേബിൾ ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നു. അംഗീകാരമില്ലാത്ത USB കേബിളുകൾ ഉപയോഗിക്കുന്നത് ഫോൺ പ്രൊജക്ഷൻ പിശകിനോ സിസ്റ്റത്തിന്റെ തെറ്റായ പ്രവർത്തനത്തിനോ കാരണമായേക്കാം.
  • ഫോൺ പ്രൊജക്ഷനുമായി പൊരുത്തപ്പെടുന്ന ആപ്പുകൾ മാത്രം ഉപയോഗിക്കുക. അനുയോജ്യമല്ലാത്ത ആപ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ സിസ്റ്റത്തിനോ സ്‌മാർട്ട്‌ഫോണിനോ പ്രശ്‌നങ്ങൾക്ക് ഇടയാക്കാം.
  • ഫോൺ പ്രൊജക്ഷൻ സ്ക്രീനിൽ അനുയോജ്യമായ ആപ്പുകൾ മാത്രം പ്രദർശിപ്പിക്കപ്പെടും. ഇനിപ്പറയുന്ന വെബ്‌സൈറ്റുകൾ സന്ദർശിച്ചും അനുയോജ്യമായ ആപ്പുകൾ നിങ്ങൾക്ക് പരിശോധിക്കാനാകും:

ഒരു USB കണക്ഷൻ വഴി Android Auto ഉപയോഗിക്കൽ (വയർഡ് കണക്റ്റിവിറ്റി പിന്തുണയ്‌ക്കുകയാണെങ്കിൽ)

നിങ്ങൾക്ക് Android Auto വഴി നിങ്ങളുടെ Android സ്‌മാർട്ട്‌ഫോണും സിസ്റ്റവും കണക്റ്റ് ചെയ്യാനും സിസ്റ്റത്തിന്റെ സ്‌ക്രീനിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആപ്പുകൾ നിയന്ത്രിക്കാനും സാധിക്കും.
Android Auto ഉപയോഗിക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നവ പരിശോധിക്കുന്നത് ഉറപ്പാക്കുക:
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ Android Auto പിന്തുണയ്ക്കുന്നോയെന്ന്
Android ഹോംപേജ് (https://www.android.com/auto) സന്ദർശിച്ച് Android Auto-യെ പിന്തുണയ്‌ക്കുന്ന പ്രദേശങ്ങളും ഉപകരണ തരങ്ങളും മോഡലുകളും പരിശോധിക്കുക.
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ Android Auto ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ടോയെന്ന്
Google Play-യിൽ നിന്ന് Android Auto ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക. Android Auto പിന്തുണയ്‌ക്കാത്ത ഒരു പ്രദേശത്താണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല.
താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് Android Auto ആരംഭിക്കുക:
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > Settings > Device connection > Android Auto > Enable Android Auto എന്നതിൽ അമർത്തുക.
  1. സ്‌മാർട്ട്‌ഫോണിനൊപ്പം നൽകുന്ന കേബിൾ വഴി നിങ്ങളുടെ വാഹനത്തിലെ USB പോർട്ടിലേക്ക് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ കണക്റ്റ് ചെയ്യുക.
  1. നിങ്ങൾ ഫോൺ പ്രൊജക്ഷന് വേണ്ടി ആദ്യ തവണ ഉപകരണം കണക്റ്റ് ചെയ്യുകയാണെങ്കിൽ, അറിയിപ്പ് പോപ്പ്-അപ്പ് വിൻഡോയിലെ സന്ദേശം വായിച്ച് അടുത്തത് > ശരി അമർത്തുക.
ജാഗ്രത
ഒരു ഹ്രസ്വ സമയത്തിനകത്ത് USB കണക്റ്റർ ആവർത്തിച്ച് കണക്റ്റ് ചെയ്യുകയും ഡിസ്‌കണക്റ്റ് ചെയ്യുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ഉപകരണത്തിൽ ഒരു പിശകിനോ സിസ്റ്റത്തിന്റെ തെറ്റായ പ്രവർത്തനത്തിനോ കാരണമായേക്കാം.
  1. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അൺലോക്ക് ചെയ്‌ത് ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കാൻ സമ്മതം നൽകുക.
  1. സ്‌മാർട്ട്ഫോൺ വിജയകരമായി തിരിച്ചറിയുമ്പോൾ, മെനുകൾ എല്ലാം സ്ക്രീനിൽ Android Auto മെനു ആക്റ്റിവേറ്റ് ആകുന്നതാണ് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ).
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > Android Auto അല്ലെങ്കിൽ ഫോൺ പ്രൊജക്ഷൻ അമർത്തുക.
  1. നിങ്ങളുടെ സിസ്റ്റത്തിൽ കോളിംഗ്, മെസേജിംഗ് പോലുള്ള നിങ്ങളുടെ സ്‌മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങൾ ഉപയോഗിക്കുക.
  1. ഒരു ആപ്പ് പ്രവർത്തിപ്പിക്കാനോ ഒരു പ്രവർത്തനം നിർവഹിക്കാനോ സ്‌ക്രീനിലെ ഒരു ഐക്കണിൽ അമർത്തുക.
  2. Google വോയ്‌സ് റെകഗ്നീഷൻ ആരംഭിക്കാൻ സ്റ്റിയറിംഗ് വീലിലെ ശബ്‌ദം തിരിച്ചറിയൽ ബട്ടൺ അമർത്തുക.
ശ്രദ്ധിക്കുക
  • നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ മ്യൂസിക്ക് പ്ലെയറിൽ സംഗീതം പ്ലേ ചെയ്യുന്ന സമയത്ത് നിങ്ങൾ ഫോൺ പ്രൊജക്ഷൻ ആരംഭിച്ചാൽ കൂടിയും, മ്യൂസിക്ക് പ്ലേബാക്ക് സ്വയമേവ നിങ്ങളുടെ സിസ്റ്റത്തിലേക്ക് മാറിയേക്കില്ല. സിസ്റ്റം വഴി സംഗീതം പ്ലേ ചെയ്യാൻ, ഫോൺ പ്രൊജക്ഷൻ സ്ക്രീനിൽ മ്യൂസിക്ക് പ്ലേയർ തുറന്ന് പ്ലേബാക്ക് ആരംഭിക്കുക, അല്ലെങ്കിൽ മീഡിയ ബട്ടൺ അമർത്തിപ്പിടിച്ച് മീഡിയ തിരഞ്ഞെടുക്കൽ വിൻഡോയിൽ നിന്ന് ഉചിതമായ ഫോൺ പ്രൊജക്ഷൻ പ്രവർത്തനം തിരഞ്ഞെടുക്കുക.
  • ഫോൺ പ്രൊജക്ഷൻ വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ നാവിഗേഷൻ ഉപയോഗിക്കുമ്പോൾ, സിസ്റ്റത്തിന്റെ റേഡിയോ/മീഡിയ പ്രവർത്തനത്തിൽ നിന്നുള്ള ശബ്‌ദങ്ങളും നാവിഗേഷനും നിങ്ങളുടെ വാഹനത്തിന്റെ സ്‌പീക്കറുകളിലൂടെ കേൾക്കാനാകും. രണ്ട് ശബ്‌ദങ്ങളും ഔട്ട്പുട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ വോളിയം നോബ് തിരിക്കുമ്പോൾ, നാവിഗേഷൻ വോളിയം ആദ്യം ക്രമീകരിക്കുന്നതാണ്.
  • ബന്ധിപ്പിച്ചിട്ടുള്ള ഫോണിനെയും അതിന്റെ പതിപ്പിനെയും ആശ്രയിച്ച് കോൾ, സന്ദേശ പ്രവർത്തനം വ്യത്യാസപ്പെടാം.
  1. Android Auto അവസാനിപ്പിക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് USB കേബിൾ നീക്കംചെയ്യുക.
ശ്രദ്ധിക്കുക
  • ഫോൺ പ്രൊജക്ഷൻ സജീവമാകുമ്പോൾ, നിങ്ങൾക്ക് ഫോൺ പ്രൊജക്ഷൻ ക്രമീകരണം മാറ്റാൻ കഴിയില്ല. ക്രമീകരണം മാറ്റാൻ, നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് USB കേബിൾ നീക്കംചെയ്യുക.
  • Google-ന്റെ നയങ്ങളെ ആശ്രയിച്ച്, Android Auto-യുടെ പ്രധാന സ്ക്രീനിലെ ഐക്കണുകൾ മാറിയേക്കാം.
  • Google-ന്റെ നയങ്ങളെ ആശ്രയിച്ച്, Android Auto-യുമായി പൊരുത്തപ്പെടുന്ന ആപ്പുകളോ പ്രവർത്തനങ്ങളോ മാറിയേക്കാം. അനുയോജ്യ ആപ്പുകൾ പരിശോധിക്കാൻ, Android ഹോംപേജ് (https://www.android.com/auto) സന്ദർശിക്കുക.
  • ഒപ്റ്റിമൈസ് ചെയ്‌ത പരിതസ്ഥിതികളിൽ ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സ്‌മാർട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.
  • കണക്റ്റ് ചെയ്‌തിട്ടുള്ള ഉപകരണത്തിന്റെ ഹാർഡ്‌വെയറിനെയും ഫേംവെയറിനെയും ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുകളെയും ആശ്രയിച്ച്, തിരിച്ചറിയൽ സമയം വ്യത്യാസപ്പെടാം.
  • ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കുന്നത് മൊബൈൽ കമ്മ്യൂണിക്കേഷൻ നിരക്കുകൾക്ക് ഇടയാക്കാം.
  • നെറ്റ്‌വർക്ക് സിഗ്നൽ സ്റ്റാറ്റസിനെ ആശ്രയിച്ച്, ചില പ്രവർത്തനങ്ങൾ ശരിയായി പ്രവർത്തിച്ചേക്കില്ല.
  • Google-ന്റെ നയങ്ങൾ അനുസരിച്ച്, Android Auto കണക്ഷൻ വേളയിൽ, കോൾ ഫംഗ്‌ഷനുകൾ ഫോൺ വഴി നിയന്ത്രിക്കാനായേക്കില്ല. കാർ ഇൻഫോടെയിൻമെന്റ് സിസ്റ്റം വഴി മാത്രമേ ഇത് നിയന്ത്രിക്കാൻ കഴിയൂ.
  • ഫോൺ പ്രൊജക്ഷൻ ഉപയോഗത്തിലിരിക്കുമ്പോൾ നിങ്ങളുടെ സ്‌മാർട്ട്ഫോൺ നിയന്ത്രിക്കുന്നത് ഒഴിവാക്കുക.
  • നിങ്ങൾ Android Auto ഉപയോഗിക്കുമ്പോൾ, ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ലഭ്യമല്ല:
  • USB മോഡ്
  • കൺട്രോൾ പാനൽ അല്ലെങ്കിൽ സ്റ്റിയറിംഗ് വീൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ചുള്ള തിരയലുകൾ
  • Apple CarPlay (വയേർഡ് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നെങ്കിൽ)

ഒരു USB കണക്ഷൻ വഴി Apple CarPlay ഉപയോഗിക്കുന്നത് (വയേർഡ് കണക്റ്റിവിറ്റി പിന്തുണയ്‌ക്കുന്നെങ്കിൽ)

Apple CarPlay വഴി നിങ്ങളുടെ iPhone-ഉം സിസ്റ്റവും കണക്റ്റ് ചെയ്യാനും സിസ്റ്റത്തിന്റെ സ്ക്രീനിൽ നിങ്ങളുടെ iPhone ആപ്പുകൾ നിയന്ത്രിക്കാനും സാധിക്കുന്നതാണ്.
Apple CarPlay ഉപയോഗിക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നവ പരിശോധിക്കുന്നത് ഉറപ്പാക്കുക:
നിങ്ങളുടെ iPhone-ൽ Apple CarPlay പിന്തുണയ്ക്കുന്നുണ്ടോ എന്ന്
Apple ഹോംപേജ് (https://www.apple.com/ios/carplay) സന്ദർശിച്ച് Apple CarPlay പിന്തുണയ്ക്കുന്ന iPhone മോഡലുകൾ പരിശോധിക്കുക.
നിങ്ങളുടെ iPhone-ൽ Apple CarPlay, Siri എന്നിവ ആക്റ്റിവേറ്റ് ചെയ്‌തിട്ടുണ്ടോയെന്നത്
നിങ്ങളുടെ iPhone-ൽ Apple CarPlay-യും Siri-യും ആക്റ്റിവേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ iPhone-ന് ഫംഗ്‌ഷനുകൾ ഇല്ലെങ്കിൽ, iPhone-ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. മികച്ച കണക്റ്റിവിറ്റിക്കായി, MFi സർട്ടിഫൈഡ് കേബിൾ ഉപയോഗിക്കുക.
താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് Apple CarPlay ആരംഭിക്കുക:
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > Settings > Device connection > Apple CarPlay > Enable Apple CarPlay എന്നതിൽ അമർത്തുക.
  1. iPhone-നൊപ്പം നൽകിയിരിക്കുന്ന കേബിൾ വഴി നിങ്ങളുടെ വാഹനത്തിലെ USB പോർട്ടിലേക്ക് നിങ്ങളുടെ iPhone കണക്റ്റ് ചെയ്യുക.
  1. Apple CarPlay-യ്‌ക്കായി നിങ്ങൾ ആദ്യ തവണ ഉപകരണം കണക്റ്റ് ചെയ്യുകയാണെങ്കിൽ, അറിയിപ്പ് പോപ്പ്-അപ്പ് വിൻഡോയിലെ സന്ദേശം വായിച്ച് അടുത്തത് > ശരി അമർത്തുക.
ജാഗ്രത
ഒരു ഹ്രസ്വ സമയത്തിനകത്ത് USB കണക്റ്റർ ആവർത്തിച്ച് കണക്റ്റ് ചെയ്യുകയും ഡിസ്‌കണക്റ്റ് ചെയ്യുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ഉപകരണത്തിൽ ഒരു പിശകിനോ സിസ്റ്റത്തിന്റെ തെറ്റായ പ്രവർത്തനത്തിനോ കാരണമായേക്കാം.
  1. നിങ്ങളുടെ iPhone ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അൺലോക്ക് ചെയ്‌ത് Apple CarPlay ഉപയോഗിക്കാൻ സമ്മതം നൽകുക.
  1. iPhone വിജയകരമായി തിരിച്ചറിയുമ്പോൾ, മെനുകൾ എല്ലാം സ്ക്രീനിൽ Apple CarPlay മെനു ആക്റ്റിവേറ്റ് ആകുന്നതാണ് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ).
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > Apple CarPlay അല്ലെങ്കിൽ ഫോൺ പ്രൊജക്ഷൻ അമർത്തുക.
  1. നിങ്ങളുടെ സിസ്റ്റത്തിൽ കോളിംഗ്, മെസേജിംഗ് പോലുള്ള നിങ്ങളുടെ iPhone-ന്റെ പ്രവർത്തനങ്ങൾ ഉപയോഗിക്കുക.
  1. ഒരു ആപ്പ് പ്രവർത്തിപ്പിക്കാനോ ഒരു പ്രവർത്തനം നിർവഹിക്കാനോ സ്‌ക്രീനിലെ ഒരു ഐക്കണിൽ അമർത്തുക.
  2. Siri ആരംഭിക്കാൻ സ്റ്റിയറിംഗ് വീലിലെ ശബ്‌ദം തിരിച്ചറിയൽ ബട്ടൺ അമർത്തുക.
ശ്രദ്ധിക്കുക
Apple CarPlay വഴി നിങ്ങളുടെ iPhone-ന്റെ നാവിഗേഷൻ ഉപയോഗിക്കുമ്പോൾ, സിസ്റ്റത്തിന്റെ റേഡിയോ/മീഡിയ പ്രവർത്തനത്തിൽ നിന്നുള്ള ശബ്‌ദങ്ങളും നാവിഗേഷനും നിങ്ങളുടെ വാഹനത്തിന്റെ സ്‌പീക്കറുകളിലൂടെ കേൾക്കാം. രണ്ട് ശബ്‌ദങ്ങളും ഔട്ട്പുട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ വോളിയം നോബ് തിരിക്കുമ്പോൾ, നാവിഗേഷൻ വോളിയം ആദ്യം ക്രമീകരിക്കുന്നതാണ്.
  1. Apple CarPlay അവസാനിപ്പിക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് USB കേബിൾ നീക്കംചെയ്യുക.
ശ്രദ്ധിക്കുക
  • Apple CarPlay സജീവമായിരിക്കുമ്പോൾ, നിങ്ങൾക്ക് Apple CarPlay ക്രമീകരണം മാറ്റാൻ കഴിയില്ല. ക്രമീകരണം മാറ്റാൻ, നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് USB കേബിൾ നീക്കംചെയ്യുക.
  • അനുയോജ്യ ആപ്പുകൾ പരിശോധിക്കാൻ, Apple ഹോംപേജ് സന്ദർശിക്കുക (https://www.apple.com/ios/carplay).
  • ഒപ്റ്റിമൈസ് ചെയ്ത പരിതസ്ഥിതികളിൽ Apple CarPlay ഉപയോഗിക്കുന്നതിന്, നിങ്ങളുടെ iPhone-ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.
  • കണക്റ്റ് ചെയ്‌തിട്ടുള്ള ഉപകരണത്തിന്റെ ഹാർഡ്‌വെയറിനെയും ഫേംവെയറിനെയും ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുകളെയും ആശ്രയിച്ച്, തിരിച്ചറിയൽ സമയം വ്യത്യാസപ്പെടാം.
  • Apple CarPlay ഉപയോഗിക്കുന്നത് മൊബൈൽ കമ്മ്യൂണിക്കേഷൻ നിരക്കുകൾക്ക് കാരണമായേക്കാം.
  • നെറ്റ്‌വർക്ക് സിഗ്നൽ സ്റ്റാറ്റസിനെ ആശ്രയിച്ച്, ചില പ്രവർത്തനങ്ങൾ ശരിയായി പ്രവർത്തിച്ചേക്കില്ല.
  • Apple CarPlay ഉപയോഗത്തിലിരിക്കുമ്പോൾ നിങ്ങളുടെ iPhone നിയന്ത്രിക്കുന്നത് ഒഴിവാക്കുക.
  • നിങ്ങൾ Apple CarPlay ഉപയോഗിക്കുമ്പോൾ, ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ലഭ്യമല്ല:
  • USB മോഡ്
  • തിരയൽ നോബ് (TUNE FILE) ഉപയോഗിച്ചുള്ള തിരയലുകൾ
  • Android Auto (വയേർഡ് കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നെങ്കിൽ)
  • Apple CarPlay സജീവമാകുമ്പോൾ, സിസ്റ്റത്തിന്റെ ഫോൺ പ്രവർത്തനങ്ങൾ Apple CarPlay വഴി ലഭ്യമാകും.

ഒരു വയർലെസ് കണക്ഷൻ വഴി Android Auto അല്ലെങ്കിൽ Apple CarPlay ഉപയോഗിക്കൽ (വയർലെസ് കണക്റ്റിവിറ്റി പിന്തുണയ്‌ക്കുന്നെങ്കിൽ)

നിങ്ങളുടെ Android സ്‌മാർട്ട്ഫോണോ iPhone-ഓ വയർലെസ് ആയി സിസ്റ്റത്തിലേക്ക് കണക്റ്റ് ചെയ്യാവുന്നതാണ്.
Android സ്‌മാർട്ട്ഫോണുകൾ Android Auto Wireless-നെ പിന്തുണയ്ക്കണം, iPhone-കൾ വയർലെസ് Apple CarPlay-യെ പിന്തുണയ്ക്കണം. കൂടാതെ, നിങ്ങളുടെ Android സ്‌മാർട്ട്ഫോണിലോ iPhone-ലോ Bluetooth-ഉം Wi-Fi-യും പ്രവർത്തനസജ്ജമാക്കിയിരിക്കണം.

Android Auto വഴി നിങ്ങളുടെ Android സ്‌മാർട്ട്‌ഫോൺ കണക്റ്റ് ചെയ്യൽ

നിങ്ങൾക്ക് Android Auto വഴി നിങ്ങളുടെ Android സ്‌മാർട്ട്‌ഫോണും സിസ്റ്റവും കണക്റ്റ് ചെയ്യാനും സിസ്റ്റത്തിന്റെ സ്‌ക്രീനിൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ആപ്പുകൾ നിയന്ത്രിക്കാനും സാധിക്കും.
Android Auto ആരംഭിക്കുന്നതിന് മുമ്പ്, ഫോൺ പ്രൊജക്ഷനായി ഉപയോഗിക്കുന്നതിന് ഒരു കണക്ഷൻ തരം ആക്റ്റിവേറ്റ് ചെയ്യുകയും വയർലെസ് കണക്ഷനുകൾക്കായി ഉപകരണ ലിസ്റ്റ് സജ്ജമാക്കുകയും ചെയ്യുക.
മുന്നറിയിപ്പ്
നിങ്ങളുടെ സുരക്ഷയ്ക്കായി, ഫോൺ പ്രൊജക്ഷൻ ക്രമീകരണം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം സുരക്ഷിത സ്ഥലത്ത് പാർക്ക് ചെയ്യുക.

വയർലെസ് കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യൽ

ഹോം സ്‌ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > Wi-Fi അമർത്തുക, അത് ആക്റ്റിവേറ്റ് ചെയ്യുന്നതിന് ഫോൺ പ്രൊജക്ഷന് Wi-Fi ഉപയോഗിക്കുക എന്നത് അമർത്തുക.

USB കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യൽ

നിങ്ങളുടെ വാഹനത്തിലെ USB പോർട്ടിലേക്ക് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ കണക്‌റ്റ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് Android Auto ആരംഭിക്കാനാകും. സിസ്റ്റവുമായി നിങ്ങളുടെ സ്‌മാർട്ട്ഫോൺ കണക്റ്റ് ചെയ്യുന്നതിന് ഒരു USB കേബിൾ ഉപയോഗിക്കാൻ, നിങ്ങൾ USB കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യണം.
ഹോം സ്‌ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ഫോൺ പ്രൊജക്ഷൻ > മെനു > കണക്ഷൻ ക്രമീകരണങ്ങൾ അമർത്തുക, തുടർന്ന് അത് ആക്റ്റിവേറ്റ് ചെയ്യുന്നതിന് USB-യിലേക്ക് ബന്ധിപ്പിക്കുമ്പോൾ Android Auto ഉപയോഗിക്കുക എന്നത് അമർത്തുക.

വയർലെസ് ഫോൺ പ്രൊജക്ഷന് നിങ്ങളുടെ സിസ്റ്റവുമായി സ്‌മാർട്ട്ഫോണുകൾ ജോടിയാക്കൽ

വയർലെസ് ഫോൺ പ്രൊജക്ഷൻ കണക്ഷനുകൾക്കായി, ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങൾ ലിസ്റ്റിലേക്ക് ചേർക്കുന്നതിന് ആദ്യം നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനെ നിങ്ങളുടെ സിസ്റ്റവുമായി ജോടിയാക്കുക. നിങ്ങൾക്ക് ആറ് സ്‌മാർട്ട്ഫോണുകൾ വരെ രജിസ്റ്റർ ചെയ്യാം.
നിങ്ങളുടെ സ്‌മാർട്ട്ഫോൺ Android Auto Wireless-നെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ഫോൺ പ്രൊജക്ഷൻ എന്നതിൽ അമർത്തുക.
  1. നിങ്ങൾ ആദ്യമായാണ് നിങ്ങളുടെ സിസ്റ്റവുമായി ഒരു സ്‌മാർട്ട്‌ഫോണിനെ ജോടിയാക്കുന്നതെങ്കിൽ, സ്റ്റിയറിംഗ് വീലിലെ ശബ്‌ദം തിരിച്ചറിയൽ ബട്ടൺ അമർത്തിപ്പിടിക്കുകയും ചെയ്യാം.
  1. പുതിയത് ചേർക്കുക അമർത്തുക.
  1. നിങ്ങൾ കണക്റ്റ് ചെയ്യേണ്ട സ്‌മാർട്ട്‌ഫോണിൽ, Bluetooth-ഉം Wi-Fi-യും ആക്റ്റിവേറ്റ് ചെയ്യുക, Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിൽ നിങ്ങളുടെ വാഹനത്തിന്റെ സിസ്റ്റം തിരയുക, തുടർന്ന് അത് തിരഞ്ഞെടുക്കുക.
  1. സിസ്റ്റം സ്ക്രീനിലെ പുതിയ രജിസ്ട്രേഷൻ പോപ്പ്-അപ്പ് വിൻഡോയിൽ പ്രദർശിപ്പിക്കുന്ന സിസ്റ്റത്തിന്റെ Bluetooth പേര് പരിശോധിക്കുക.
ശ്രദ്ധിക്കുക
സിസ്റ്റത്തിന്റെ Bluetooth ഉപകരണ ലിസ്റ്റിൽ സ്‌മാർട്ട്‌ഫോൺ ചേർത്തിട്ടുണ്ടെങ്കിൽ, ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങൾ ലിസ്റ്റിലേക്ക് ചേർക്കുന്നതിന് നിങ്ങൾ ആദ്യം ലിസ്റ്റിൽ നിന്ന് സ്‌മാർട്ട്‌ഫോൺ ഇല്ലാതാക്കണം.
  1. സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിലും സിസ്റ്റം സ്‌ക്രീനിലും പ്രദർശിപ്പിച്ചിരിക്കുന്ന Bluetooth പാസ്‌കീകൾ ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുകയും സ്‌മാർട്ട്‌ഫോണിൽ നിന്നുള്ള കണക്ഷൻ സ്ഥിരീകരിക്കുകയും ചെയ്യുക.
  1. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിലേക്ക് സ്‌മാർട്ട്‌ഫോൺ സ്വയമേവ ചേർക്കപ്പെടും.
  2. ജോടിയാക്കിയ ശേഷം, സ്‌മാർട്ട്‌ഫോൺ സിസ്റ്റവുമായി കണക്റ്റ് ചെയ്യും. അറിയിപ്പ് പോപ്പ്-അപ്പ് വിൻഡോയിലെ സന്ദേശം വായിച്ച് അടുത്തത് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ) > ശരി അമർത്തുക.
ശ്രദ്ധിക്കുക
ഒരു USB കേബിൾ ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ USB കണക്ഷനുകൾ മാത്രം പിന്തുണയ്ക്കുന്ന സ്‌മാർട്ട്ഫോണുകൾ ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങളുടെ ലിസ്റ്റിലും ദൃശ്യമാകും. കണക്ഷൻ അവസാനിക്കുമ്പോൾ, ലിസ്റ്റിൽ നിന്ന് സ്‌മാർട്ട്ഫോൺ അപ്രത്യക്ഷമാകും.

ഫോൺ പ്രൊജക്ഷൻ ഉപകരണ ലിസ്റ്റ് ആക്‌സസ് ചെയ്യൽ

നിങ്ങൾക്ക് ഫോൺ പ്രൊജക്ഷൻ ഉപകരണ ലിസ്റ്റിൽ രജിസ്റ്റർ ചെയ്‌ത് സ്‌മാർട്ട്ഫോണുകൾ കാണാനും മാനേജ് ചെയ്യാനും കഴിയും.
ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ഫോൺ പ്രൊജക്ഷൻ എന്നതിൽ അമർത്തുക.
  1. ഓപ്ഷനുകൾ ലിസ്റ്റ് പ്രദർശിപ്പിക്കുക.
  1. കണക്ഷൻ ക്രമീകരണങ്ങൾ: Android Auto-യ്‌ക്കായി USB കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യുക അല്ലെങ്കിൽ ഡീആക്റ്റിവേറ്റ് ചെയ്യുക.
  2. മാനുവൽ: സിസ്റ്റത്തിനായുള്ള ഓൺലൈൻ ഉപയോക്തൃ മാനുവലിലേക്ക് ആക്‌സസ് നൽകുന്ന QR കോഡ് പ്രദർശിപ്പിക്കുക. സുരക്ഷാ കാരണങ്ങളാൽ, ഡ്രൈവ് ചെയ്യുമ്പോഴോ പാർക്കിംഗ് ബ്രേക്ക് ഇട്ടിട്ടില്ലാതിരിക്കുമ്പോഴോ അല്ലെങ്കിൽ പ്രവർത്തനരഹിതമായ സ്ഥിതിയിൽ ആയിരിക്കുമ്പോഴോ നിങ്ങൾക്ക് QR കോഡ് ആക്‌സസ് ചെയ്യാനാകില്ല.
  1. മുമ്പത്തെ ലെവലിലേക്ക് മടങ്ങുക.
  1. സിസ്റ്റവുമായി ജോടിയാക്കിയ സ്‌മാർട്ട്ഫോണുകളുടെ ലിസ്റ്റ്. സ്‌മാർട്ട്ഫോൺ കണക്റ്റ് ചെയ്യാനോ ഡിസ്‌കണക്റ്റ് ചെയ്യാനോ ഒരു ഉപകരണത്തിന്റെ പേരിൽ അമർത്തുക.
  1. സ്‌മാർട്ട്ഫോൺ കണക്റ്റ് ചെയ്യുക.
  1. സ്‌മാർട്ട്ഫോൺ ഡിസ്‌കണക്റ്റ് ചെയ്യുക.
  1. നിങ്ങളുടെ സിസ്റ്റവുമായി ഒരു പുതിയ സ്‌മാർട്ട്‌ഫോൺ ജോടിയാക്കുക.
  1. ജോടിയാക്കിയ സ്‌മാർട്ട്ഫോണുകൾ ഇല്ലാതാക്കുക. നിങ്ങൾ ലിസ്റ്റിൽ നിന്ന് ഒരു സ്‌മാർട്ട്ഫോൺ ഇല്ലാതാക്കുകയാണെങ്കിൽ, Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിൽ നിന്നും അത് ഇല്ലാതാക്കപ്പെടും.
ശ്രദ്ധിക്കുക
വാഹന മോഡലിനെയോ സ്പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും ലഭ്യമായ പ്രവർത്തനങ്ങളും വ്യത്യാസപ്പെടാം.

Android Auto ആരംഭിക്കൽ

Android Auto ഉപയോഗിക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നവ പരിശോധിക്കുന്നത് ഉറപ്പാക്കുക:
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ Android Auto പിന്തുണയ്ക്കുന്നോയെന്ന്
Android ഹോംപേജ് (https://www.android.com/auto) സന്ദർശിച്ച് Android Auto-യെ പിന്തുണയ്‌ക്കുന്ന പ്രദേശങ്ങളും ഉപകരണ തരങ്ങളും മോഡലുകളും പരിശോധിക്കുക.
നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ Android Auto ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ടോയെന്ന്
Google Play-യിൽ നിന്ന് Android Auto ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാൾ ചെയ്യുക. Android Auto പിന്തുണയ്‌ക്കാത്ത ഒരു പ്രദേശത്താണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല.
താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് Android Auto ആരംഭിക്കുക:
  1. ഒരു കണക്ഷൻ തരം പ്രവർത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. > വയർലെസ് കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യൽ” അല്ലെങ്കിൽ USB കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യൽ” നോക്കുക.
  1. സ്‌മാർട്ട്ഫോണിനൊപ്പം നൽകിയിരിക്കുന്ന കേബിൾ വഴി നിങ്ങളുടെ വാഹനത്തിലെ USB പോർട്ടിലേക്ക് നിങ്ങളുടെ സ്‌മാർട്ട്ഫോൺ കണക്റ്റ് ചെയ്യുക, അല്ലെങ്കിൽ ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങളുടെ ലിസ്റ്റ് ആക്‌സസ് ചെയ്‌ത് നിങ്ങളുടെ സ്‌മാർട്ട്ഫോൺ തിരഞ്ഞെടുക്കുക.
  1. നിങ്ങൾ ഫോൺ പ്രൊജക്ഷന് വേണ്ടി ആദ്യ തവണ ഉപകരണം കണക്റ്റ് ചെയ്യുകയാണെങ്കിൽ, അറിയിപ്പ് പോപ്പ്-അപ്പ് വിൻഡോയിലെ സന്ദേശം വായിച്ച് അടുത്തത് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ) > ശരി അമർത്തുക.
ജാഗ്രത
ഒരു ഹ്രസ്വ സമയത്തിനകത്ത് USB കണക്റ്റർ ആവർത്തിച്ച് കണക്റ്റ് ചെയ്യുകയും ഡിസ്‌കണക്റ്റ് ചെയ്യുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ഉപകരണത്തിൽ ഒരു പിശകിനോ സിസ്റ്റത്തിന്റെ തെറ്റായ പ്രവർത്തനത്തിനോ കാരണമായേക്കാം.
  1. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അൺലോക്ക് ചെയ്‌ത് ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കാൻ സമ്മതം നൽകുക.
  1. സ്‌മാർട്ട്ഫോൺ വിജയകരമായി തിരിച്ചറിയുമ്പോൾ, മെനുകൾ എല്ലാം സ്ക്രീനിൽ Android Auto മെനു ആക്റ്റിവേറ്റ് ആകുന്നതാണ്. (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
  1. ഹോം സ്ക്രീനിൽ, എല്ലാ മെനുകളും > Android Auto അല്ലെങ്കിൽ ഫോൺ പ്രൊജക്ഷൻ അമർത്തുക.
  1. നിങ്ങളുടെ സിസ്റ്റത്തിൽ കോളിംഗ്, മെസേജിംഗ് പോലുള്ള നിങ്ങളുടെ സ്‌മാർട്ട്ഫോണിന്റെ പ്രവർത്തനങ്ങൾ ഉപയോഗിക്കുക.
  1. ഒരു ആപ്പ് പ്രവർത്തിപ്പിക്കാനോ ഒരു പ്രവർത്തനം നിർവഹിക്കാനോ സ്‌ക്രീനിലെ ഒരു ഐക്കണിൽ അമർത്തുക.
  2. Google വോയ്‌സ് റെകഗ്നീഷൻ ആരംഭിക്കാൻ സ്റ്റിയറിംഗ് വീലിലെ ശബ്‌ദം തിരിച്ചറിയൽ ബട്ടൺ അമർത്തുക.
ശ്രദ്ധിക്കുക
  • നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ മ്യൂസിക്ക് പ്ലെയറിൽ സംഗീതം പ്ലേ ചെയ്യുന്ന സമയത്ത് നിങ്ങൾ ഫോൺ പ്രൊജക്ഷൻ ആരംഭിച്ചാൽ കൂടിയും, മ്യൂസിക്ക് പ്ലേബാക്ക് സ്വയമേവ നിങ്ങളുടെ സിസ്റ്റത്തിലേക്ക് മാറിയേക്കില്ല. സിസ്റ്റം വഴി സംഗീതം പ്ലേ ചെയ്യാൻ, ഫോൺ പ്രൊജക്ഷൻ സ്ക്രീനിൽ മ്യൂസിക്ക് പ്ലേയർ തുറന്ന് പ്ലേബാക്ക് ആരംഭിക്കുക, അല്ലെങ്കിൽ മീഡിയ ബട്ടൺ അമർത്തിപ്പിടിച്ച് മീഡിയ തിരഞ്ഞെടുക്കൽ വിൻഡോയിൽ നിന്ന് ഉചിതമായ ഫോൺ പ്രൊജക്ഷൻ പ്രവർത്തനം തിരഞ്ഞെടുക്കുക.
  • ഫോൺ പ്രൊജക്ഷൻ വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ നാവിഗേഷൻ ഉപയോഗിക്കുമ്പോൾ, സിസ്റ്റത്തിന്റെ റേഡിയോ/മീഡിയ പ്രവർത്തനത്തിൽ നിന്നുള്ള ശബ്‌ദങ്ങളും നാവിഗേഷനും നിങ്ങളുടെ വാഹനത്തിന്റെ സ്‌പീക്കറുകളിലൂടെ കേൾക്കാനാകും. രണ്ട് ശബ്‌ദങ്ങളും ഔട്ട്പുട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ വോളിയം നോബ് തിരിക്കുമ്പോൾ, നാവിഗേഷൻ വോളിയം ആദ്യം ക്രമീകരിക്കുന്നതാണ്.
  1. Android Auto അവസാനിപ്പിക്കാൻ, നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് USB കേബിൾ നീക്കംചെയ്യുക അല്ലെങ്കിൽ ഫോൺ പ്രൊജക്ഷൻ ഉപകരണ ലിസ്റ്റിൽ നിന്ന് സ്‌മാർട്ട്ഫോൺ ഡിസ്‌കണക്റ്റ് ചെയ്യുക.
ശ്രദ്ധിക്കുക
  • USB വഴി ഫോൺ പ്രൊജക്ഷൻ സജീവമാകുമ്പോൾ, നിങ്ങൾക്ക് USB കണക്റ്റിവിറ്റി ക്രമീകരണം മാറ്റാൻ കഴിയില്ല. ക്രമീകരണം മാറ്റാൻ, നിങ്ങളുടെ സിസ്റ്റത്തിൽ നിന്ന് USB കേബിൾ നീക്കംചെയ്യുക.
  • Google-ന്റെ നയങ്ങളെ ആശ്രയിച്ച്, Android Auto-യുടെ പ്രധാന സ്ക്രീനിലെ ഐക്കണുകൾ മാറിയേക്കാം.
  • Google-ന്റെ നയങ്ങളെ ആശ്രയിച്ച്, Android Auto-യുമായി പൊരുത്തപ്പെടുന്ന ആപ്പുകളോ പ്രവർത്തനങ്ങളോ മാറിയേക്കാം. അനുയോജ്യ ആപ്പുകൾ പരിശോധിക്കാൻ, Android ഹോംപേജ് (https://www.android.com/auto) സന്ദർശിക്കുക.
  • ഒപ്റ്റിമൈസ് ചെയ്‌ത പരിതസ്ഥിതികളിൽ ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കുന്നതിന്, നിങ്ങളുടെ സ്‌മാർട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.
  • കണക്റ്റ് ചെയ്‌തിട്ടുള്ള ഉപകരണത്തിന്റെ ഹാർഡ്‌വെയറിനെയും ഫേംവെയറിനെയും ഓപ്പറേറ്റിംഗ് സിസ്റ്റം പതിപ്പുകളെയും ആശ്രയിച്ച്, തിരിച്ചറിയൽ സമയം വ്യത്യാസപ്പെടാം.
  • ഫോൺ പ്രൊജക്ഷൻ ഉപയോഗിക്കുന്നത് മൊബൈൽ കമ്മ്യൂണിക്കേഷൻ നിരക്കുകൾക്ക് ഇടയാക്കാം.
  • നെറ്റ്‌വർക്ക് സിഗ്നൽ സ്റ്റാറ്റസിനെ ആശ്രയിച്ച്, ചില പ്രവർത്തനങ്ങൾ ശരിയായി പ്രവർത്തിച്ചേക്കില്ല.
  • വൈദ്യുതകാന്തിക ഇടപെടൽ അല്ലെങ്കിൽ മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ കാരണം വയർലെസ് കണക്ഷൻ ശരിയായി പ്രവർത്തിച്ചേക്കില്ല.
  • ഫോൺ പ്രൊജക്ഷൻ ഉപയോഗത്തിലിരിക്കുമ്പോൾ നിങ്ങളുടെ സ്‌മാർട്ട്ഫോൺ നിയന്ത്രിക്കുന്നത് ഒഴിവാക്കുക.
  • നിങ്ങൾ Android Auto ഉപയോഗിക്കുമ്പോൾ, ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ ലഭ്യമല്ല:
  • കൺട്രോൾ പാനൽ അല്ലെങ്കിൽ സ്റ്റിയറിംഗ് വീൽ റിമോട്ട് കൺട്രോൾ ഉപയോഗിച്ചുള്ള തിരയലുകൾ
  • Apple CarPlay
  • നിങ്ങളുടെ വയർലെസ് കണക്ഷൻ മോശമാണെങ്കിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > Wi-Fi > പുതിയ Wi-Fi പാസ്കീ സൃഷ്ടിക്കുക എന്നതിൽ അമർത്തി പുതിയ പാസ്‌കീ സൃഷ്‌ടിക്കുക, തുടർന്ന് വീണ്ടും ശ്രമിക്കുക.

Apple CarPlay വഴി നിങ്ങളുടെ iPhone കണക്റ്റ് ചെയ്യൽ

Apple CarPlay വഴി നിങ്ങളുടെ iPhone-ഉം സിസ്റ്റവും കണക്റ്റ് ചെയ്യാനും സിസ്റ്റത്തിന്റെ സ്ക്രീനിൽ നിങ്ങളുടെ iPhone ആപ്പുകൾ നിയന്ത്രിക്കാനും സാധിക്കുന്നതാണ്. Apple CarPlay-യിൽ വയർലെസ് കണക്ഷനുകൾ മാത്രമാണ് ലഭ്യമാവുക.
Apple CarPlay ആരംഭിക്കുന്നതിന് മുമ്പ്, വയർലെസ് കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യുകയും വയർലെസ് കണക്ഷനുകൾക്കായി ഉപകരണ ലിസ്റ്റ് സജ്ജമാക്കുകയും ചെയ്യുക.
മുന്നറിയിപ്പ്
നിങ്ങളുടെ സുരക്ഷയ്ക്കായി, Apple CarPlay ക്രമീകരണം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം സുരക്ഷിത സ്ഥലത്ത് പാർക്ക് ചെയ്യുക.

വയർലെസ് കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യൽ

ഹോം സ്‌ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾരമീകരണം > Wi-Fi അമർത്തുക, അത് ആക്റ്റിവേറ്റ് ചെയ്യുന്നതിന് ഫോൺ പ്രൊജക്ഷന് Wi-Fi ഉപയോഗിക്കുക എന്നത് അമർത്തുക.

വയർലെസ് Apple CarPlay നിങ്ങളുടെ സിസ്റ്റവുമായി iPhone-കൾ ജോടിയാക്കൽ

വയർലെസ് Apple CarPlay കണക്ഷനുകൾക്കായി, ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങൾ ലിസ്റ്റിലേക്ക് ചേർക്കുന്നതിന് ആദ്യം നിങ്ങളുടെ iPhone-നെ നിങ്ങളുടെ സിസ്റ്റവുമായി ജോടിയാക്കുക. നിങ്ങൾക്ക് ആറ് iPhone-കൾ വരെ രജിസ്റ്റർ ചെയ്യാം.
നിങ്ങളുടെ iPhone വയർലെസ് Apple CarPlay-യെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുക.
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ഫോൺ പ്രൊജക്ഷൻ എന്നതിൽ അമർത്തുക.
  1. നിങ്ങൾ ആദ്യമായാണ് നിങ്ങളുടെ സിസ്റ്റവുമായി ഒരു iPhone-നെ ജോടിയാക്കുന്നതെങ്കിൽ, സ്റ്റിയറിംഗ് വീലിലെ ശബ്‌ദം തിരിച്ചറിയൽ ബട്ടൺ അമർത്തിപ്പിടിക്കുകയും ചെയ്യാം.
  1. പുതിയത് ചേർക്കുക അമർത്തുക.
  1. നിങ്ങൾ കണക്റ്റ് ചെയ്യേണ്ട iPhone-ൽ, Bluetooth-ഉം Wi-Fi-യും ആക്റ്റിവേറ്റ് ചെയ്യുക, Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിൽ നിങ്ങളുടെ വാഹനത്തിന്റെ സിസ്റ്റം തിരയുക, തുടർന്ന് അത് തിരഞ്ഞെടുക്കുക.
  1. സിസ്റ്റം സ്ക്രീനിലെ പുതിയ രജിസ്ട്രേഷൻ പോപ്പ്-അപ്പ് വിൻഡോയിൽ പ്രദർശിപ്പിക്കുന്ന സിസ്റ്റത്തിന്റെ Bluetooth പേര് പരിശോധിക്കുക.
ശ്രദ്ധിക്കുക
സിസ്റ്റത്തിന്റെ Bluetooth ഉപകരണ ലിസ്റ്റിൽ iPhone ചേർത്തിട്ടുണ്ടെങ്കിൽ, ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങൾ ലിസ്റ്റിലേക്ക് ചേർക്കുന്നതിന് നിങ്ങൾ ആദ്യം ലിസ്റ്റിൽ നിന്ന് iPhone ഇല്ലാതാക്കണം.
  1. iPhone സ്‌ക്രീനിലും സിസ്റ്റം സ്‌ക്രീനിലും പ്രദർശിപ്പിച്ചിരിക്കുന്ന Bluetooth പാസ്‌കീകൾ ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുകയും iPhone-ൽ നിന്നുള്ള കണക്ഷൻ സ്ഥിരീകരിക്കുകയും ചെയ്യുക.
  1. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിലേക്ക് iPhone സ്വയമേവ ചേർക്കപ്പെടും.
  2. ജോടിയാക്കിയ ശേഷം, iPhone സിസ്റ്റവുമായി കണക്റ്റ് ചെയ്യും. അറിയിപ്പ് പോപ്പ്-അപ്പ് വിൻഡോയിലെ സന്ദേശം വായിച്ച് അടുത്തത് (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ) > ശരി അമർത്തുക.

ഫോൺ പ്രൊജക്ഷൻ ഉപകരണ ലിസ്റ്റ് ആക്‌സസ് ചെയ്യൽ

നിങ്ങൾക്ക് ഫോൺ പ്രൊജക്ഷൻ ഉപകരണ ലിസ്റ്റിൽ രജിസ്റ്റർ ചെയ്‌ത് iPhone-കൾ കാണാനും മാനേജ് ചെയ്യാനും കഴിയും.
ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ഉപകരണ കണക്ഷൻ > ഫോൺ പ്രൊജക്ഷൻ എന്നതിൽ അമർത്തുക.
  1. ഓപ്ഷനുകൾ ലിസ്റ്റ് പ്രദർശിപ്പിക്കുക.
  1. കണക്ഷൻ ക്രമീകരണങ്ങൾ: Android Auto-യ്‌ക്കായി USB കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യുക അല്ലെങ്കിൽ ഡീആക്റ്റിവേറ്റ് ചെയ്യുക.
  2. മാനുവൽ: സിസ്റ്റത്തിനായുള്ള ഓൺലൈൻ ഉപയോക്തൃ മാനുവലിലേക്ക് ആക്‌സസ് നൽകുന്ന QR കോഡ് പ്രദർശിപ്പിക്കുക. സുരക്ഷാ കാരണങ്ങളാൽ, ഡ്രൈവ് ചെയ്യുമ്പോഴോ പാർക്കിംഗ് ബ്രേക്ക് ഇട്ടിട്ടില്ലാതിരിക്കുമ്പോഴോ അല്ലെങ്കിൽ പ്രവർത്തനരഹിതമായ സ്ഥിതിയിൽ ആയിരിക്കുമ്പോഴോ നിങ്ങൾക്ക് QR കോഡ് ആക്‌സസ് ചെയ്യാനാകില്ല.
  1. മുമ്പത്തെ ലെവലിലേക്ക് മടങ്ങുക.
  1. സിസ്റ്റവുമായി ജോടിയാക്കിയ iPhone-കളുടെ ലിസ്റ്റ്. iPhone കണക്റ്റ് ചെയ്യാനോ ഡിസ്‌കണക്റ്റ് ചെയ്യാനോ ഒരു ഉപകരണത്തിന്റെ പേരിൽ അമർത്തുക.
  1. iPhone കണക്റ്റ് ചെയ്യുക.
  1. iPhone ഡിസ്‌കണക്റ്റ് ചെയ്യുക.
  1. നിങ്ങളുടെ സിസ്റ്റവുമായി ഒരു പുതിയ iPhone ജോടിയാക്കുക.
  1. ജോടിയാക്കിയ iPhone-കൾ ഇല്ലാതാക്കുക. നിങ്ങൾ ലിസ്റ്റിൽ നിന്ന് ഒരു iPhone ഇല്ലാതാക്കുകയാണെങ്കിൽ, Bluetooth ഉപകരണങ്ങളുടെ ലിസ്റ്റിൽ നിന്നും അത് ഇല്ലാതാക്കപ്പെടും.
ശ്രദ്ധിക്കുക
വാഹന മോഡലിനെയോ സ്പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും ലഭ്യമായ പ്രവർത്തനങ്ങളും വ്യത്യാസപ്പെടാം.

Apple CarPlay ആരംഭിക്കൽ

Apple CarPlay ഉപയോഗിക്കുന്നതിന് മുമ്പ്, ഇനിപ്പറയുന്നവ പരിശോധിക്കുന്നത് ഉറപ്പാക്കുക:
നിങ്ങളുടെ iPhone-ൽ Apple CarPlay പിന്തുണയ്ക്കുന്നുണ്ടോ എന്ന്
Apple ഹോംപേജ് (https://www.apple.com/ios/carplay) സന്ദർശിച്ച് Apple CarPlay പിന്തുണയ്ക്കുന്ന iPhone മോഡലുകൾ പരിശോധിക്കുക.
നിങ്ങളുടെ iPhone-ൽ Apple CarPlay, Siri എന്നിവ ആക്റ്റിവേറ്റ് ചെയ്‌തിട്ടുണ്ടോയെന്നത്
നിങ്ങളുടെ iPhone-ൽ Apple CarPlay-യും Siri-യും ആക്റ്റിവേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ iPhone-ന് ഫംഗ്‌ഷനുകൾ ഇല്ലെങ്കിൽ, iPhone-ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് Apple CarPlay ആരംഭിക്കുക:
  1. വയർലെസ് കണക്റ്റിവിറ്റി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. > വയർലെസ് കണക്റ്റിവിറ്റി ആക്റ്റിവേറ്റ് ചെയ്യൽ” നോക്കുക.
  1. ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങളുടെ ലിസ്റ്റ് ആക്‌സസ് ചെയ്ത് നിങ്ങളുടെ iPhone തിരഞ്ഞെടുക്കുക.
  1. നിങ്ങളുടെ iPhone ലോക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, അൺലോക്ക് ചെയ്‌ത് Apple CarPlay ഉപയോഗിക്കാൻ സമ്മതം നൽകുക.
  1. iPhone വിജയകരമായി തിരിച്ചറിയുമ്പോൾ, മെനുകൾ എല്ലാം സ്ക്രീനിൽ Apple CarPlay മെനു ആക്റ്റിവേറ്റ് ആകുന്നതാണ്. (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
  1. ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > Apple CarPlay അല്ലെങ്കിൽ ഫോൺ പ്രൊജക്ഷൻ അമർത്തുക.
  1. നിങ്ങളുടെ സിസ്റ്റത്തിൽ കോളിംഗ്, മെസേജിംഗ് പോലുള്ള നിങ്ങളുടെ iPhone-ന്റെ പ്രവർത്തനങ്ങൾ ഉപയോഗിക്കുക.
  1. ഒരു ആപ്പ് പ്രവർത്തിപ്പിക്കാനോ ഒരു പ്രവർത്തനം നിർവഹിക്കാനോ സ്‌ക്രീനിലെ ഒരു ഐക്കണിൽ അമർത്തുക.
  2. Siri ആരംഭിക്കാൻ സ്റ്റിയറിംഗ് വീലിലെ ശബ്‌ദം തിരിച്ചറിയൽ ബട്ടൺ അമർത്തുക.
ശ്രദ്ധിക്കുക
Apple CarPlay വഴി നിങ്ങളുടെ iPhone-ന്റെ നാവിഗേഷൻ ഉപയോഗിക്കുമ്പോൾ, സിസ്റ്റത്തിന്റെ റേഡിയോ/മീഡിയ പ്രവർത്തനത്തിൽ നിന്നുള്ള ശബ്‌ദങ്ങളും നാവിഗേഷനും നിങ്ങളുടെ വാഹനത്തിന്റെ സ്‌പീക്കറുകളിലൂടെ കേൾക്കാം. രണ്ട് ശബ്‌ദങ്ങളും ഔട്ട്പുട്ട് ചെയ്യുന്ന സമയത്ത് നിങ്ങൾ വോളിയം നോബ് തിരിക്കുമ്പോൾ, നാവിഗേഷൻ വോളിയം ആദ്യം ക്രമീകരിക്കുന്നതാണ്.
  1. Apple CarPlay അവസാനിപ്പിക്കാൻ, ഫോൺ പ്രൊജക്ഷൻ ഉപകരണങ്ങളുടെ ലിസ്റ്റി നിന്ന് iPhone ഡിസ്‌കണക്റ്റ് ചെയ്യുക.

  • Android Auto
  • Apple CarPlay സജീവമാകുമ്പോൾ, സിസ്റ്റത്തിന്റെ ഫോൺ പ്രവർത്തനങ്ങൾ Apple CarPlay വഴി ലഭ്യമാകും.