സിസ്റ്റം പൊതുഅവലോകനം

സിസ്റ്റം ഓണോ ഓഫോ ചെയ്യൽ


സിസ്റ്റം എങ്ങനെ ഓണോ ഓഫോ ചെയ്യാം എന്നത് താഴെ വിവരിക്കുന്നു.

സിസ്റ്റം ഓണാക്കൽ

  1. സിസ്റ്റം ഓണാക്കാൻ, എഞ്ചിൻ സ്റ്റാർട്ട് ചെയ്യുക.
  1. സുരക്ഷാ മുന്നറിയിപ്പ് ദൃശ്യമാകുമ്പോൾ, അത് വായിച്ച് സ്ഥിരീകരിക്കുക അമർത്തുക.
  1. സിസ്റ്റം ഭാഷ മാറ്റാൻ, ഭാഷ/Language അമർത്തുക.
മുന്നറിയിപ്പ്
  • വാഹനം ഓടുന്ന സമയത്ത് സുരക്ഷാ കാരണങ്ങളാൽ ചില ഫംഗ്‌ഷനുകൾ പ്രവർത്തനരഹിതമാക്കിയേക്കാം. വാഹനം നിർത്തുമ്പോൾ മാത്രമേ ഇവ പ്രവർത്തിക്കൂ. അവയിൽ ഏതെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം ഒരു സുരക്ഷിത സ്ഥലത്ത് പാർക്ക് ചെയ്യുക. ഒരു മാന്വൽ ട്രാൻസ്‌മിഷൻ വാഹനത്തിൽ, ഫംഗ്‌ഷനുകൾ ഉപയോഗിക്കുന്നതിന് പാർക്കിംഗ് ബ്രേക്ക് പ്രയോഗിക്കുക. ഒരു ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ വാഹനത്തിൽ, “P” (പാർക്ക്) എന്നതിലേക്ക് മാറുക അല്ലെങ്കിൽ പാർക്കിംഗ് ബ്രേക്ക് പ്രയോഗിക്കുക.
  • ഓഡിയോ ഔട്ട്‌പുട്ടോ ഡിസ്‌പ്ലേയോ പ്രവർത്തിക്കാത്തത് പോലുള്ള തകരാറുള്ള സമയത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിർത്തുക. പ്രവർത്തനത്തകരാറുള്ളപ്പോൾ സിസ്റ്റം ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, അത് തീപിടുത്തത്തിലേക്കോ വൈദ്യുത ആഘാതത്തിലേക്കോ സിസ്റ്റം പരാജയത്തിലേക്കോ നയിച്ചേക്കാം.
ജാഗ്രത
  • കീ ഇഗ്നീഷൻ സ്വിച്ച് “ACC” അല്ലെങ്കിൽ “ON” സ്ഥാനത്ത് സ്ഥാപിക്കുമ്പോൾ നിങ്ങൾക്ക് സിസ്റ്റം ഓണാക്കാനാകും. എഞ്ചിൻ പ്രവർത്തിക്കാതെ ദീർഘസമയം സിസ്റ്റം ഉപയോഗിക്കുന്നത് ബാറ്ററി തീർക്കും. ദീർഘസമയം സിസ്റ്റം ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എഞ്ചിൻ സ്റ്റാർട്ട് ചെയ്യുക.
  • എഞ്ചിൻ സ്റ്റാർട്ടാക്കാതെ നിങ്ങളുടെ സിസ്റ്റം ഓണാക്കുകയാണെങ്കിൽ, ഒരു ബാറ്ററി മുന്നറിയിപ്പ് ദൃശ്യമാകും. എഞ്ചിൻ സ്റ്റാർട്ടായാൽ, ബാറ്ററി മുന്നറിയിപ്പ് അപ്രത്യക്ഷമാകും.
ശ്രദ്ധിക്കുക
  • നിങ്ങൾ എഞ്ചിൻ സ്റ്റാർട്ടാക്കുമ്പോൾ അമിതമായ ശബ്ദത്തിൽ ഓഡിയോ പ്ലേ ചെയ്യുന്നത് ഒഴിവാക്കാൻ, എഞ്ചിൻ നിർത്തുന്നതിന് മുമ്പ് വോളിയം ലെവൽ ക്രമീകരിക്കുക. വോളിയം ലെവൽ ഓട്ടോമാറ്റിക്കായി കുറയ്ക്കുന്നതിന് നിങ്ങൾക്ക് സിസ്റ്റം സെറ്റ് ചെയ്യാവുന്നതാണ്. ഹോം സ്‌ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > ശബ്ദം > വോളിയം അനുപാതം, സിസ്റ്റം വോളിയങ്ങൾ അല്ലെങ്കിൽ പ്രീമിയം ശബ്ദം അമർത്തി ആരംഭത്തിലെ വോളിയം പരിമിതി ഓപ്‌ഷൻ ആക്റ്റിവേറ്റ് ചെയ്യുക.
  • മുമ്പ് ഒരു നിർദിഷ്‌ട ലെവലിലും കൂടുതലായി ഓഡിയോ വോളിയം ക്രമീകരിച്ചിട്ടുണ്ടെങ്കിൽ, സ്റ്റാർട്ടപ്പിൽ അത് സിസ്റ്റം സ്വയമേവ കുറയ്ക്കാൻ നിങ്ങൾക്ക് ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കാം.

സിസ്റ്റം ഓഫാക്കൽ

ഡ്രൈവ് ചെയ്യുമ്പോൾ സിസ്റ്റം ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, കൺട്രോൾ പാനലിലെ പവർ ബട്ടൺ അമർത്തിപ്പിടിച്ച് നിങ്ങൾക്ക് സിസ്റ്റം ഓഫാക്കാം.
  • സ്ക്രീനും ശബ്‌ദവും ഓഫാകും.
  • സിസ്റ്റം വീണ്ടും ഉപയോഗിക്കുന്നതിന്, പവർ ബട്ടൺ അമർത്തുക.
നിങ്ങൾ എഞ്ചിൻ ഓഫാക്കിയ ശേഷം, അൽപ്പസമയം കഴിഞ്ഞ അല്ലെങ്കിൽ നിങ്ങൾ ഡ്രൈവർ ഭാഗത്തെ ഡോർ തുറന്ന ഉടൻ സിസ്റ്റം സ്വയമേവ ഓഫാകും.
  • വാഹന മോഡലിനെയോ സ്‌പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, നിങ്ങൾ എഞ്ചിൻ ഓഫാക്കിയാലുടൻ സിസ്റ്റം ഓഫായേക്കാം.