വാഹന ക്രമീകരണം കോൺഫിഗർ ചെയ്യൽ (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ)
ഡ്രൈവിംഗുമായി അല്ലെങ്കിൽ നിങ്ങളുടെ വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ പരിതസ്ഥിതിയുമായി ബന്ധപ്പെട്ട ക്രമീകരണം നിങ്ങൾക്ക് മാറ്റാവുന്നതാണ്.
വാഹന മോഡലിനെയോ സ്പെസിഫിക്കേഷനുകളെയോ ആശ്രയിച്ച്, പ്രദർശിപ്പിക്കുന്ന സ്ക്രീനുകളും ലഭ്യമായ ഓപ്‌ഷനുകളും വ്യത്യാസപ്പെടാം.
ഹോം സ്ക്രീനിൽ, മെനുകൾ എല്ലാം > ക്രമീകരണങ്ങൾ > വാഹനം അമർത്തി മാറ്റാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
ജാഗ്രത
നിങ്ങളുടെ സുരക്ഷയ്ക്കായി, ക്രമീകരണം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം സുരക്ഷിത സ്ഥലത്ത് പാർക്ക് ചെയ്യുക.
ശ്രദ്ധിക്കുക
എഞ്ചിൻ പ്രവർത്തിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് വാഹന ക്രമീകരണം മാറ്റാൻ കഴിയൂ.