ഒരു USB ഉപകരണത്തിൽ നിന്ന് സംഗീതം പ്ലേ ചെയ്യൽ
- പ്ലേ ചെയ്യുന്നതിന് വാഹനത്തിലെ USB പോർട്ടിലേക്ക് ഒരു മീഡിയാ ഉപകരണം ഘടിപ്പിക്കൽ.
- മീഡിയാ ടൈപ്പ് ഏതാണ് എന്നതിനെ ആശ്രയിച്ച് പ്ലേബാക്ക് ഓട്ടോമാറ്റിക്കായി ആരംഭിച്ചേക്കാം.
- പിന്തുണയ്ക്കുന്ന ഉപകരണങ്ങളെയും ഫയലുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: ▶ "USB മോഡ്" കാണുക.
- വാഹനത്തിന്റെ മോഡലും സവിശേഷതകളും അനുസരിച്ച് ബട്ടണുകളുടെയും USB പോർട്ടിന്റെയും ആകൃതികളും ക്രമീകരണവും വ്യത്യാസപ്പെടാം.
- ഇനിപ്പറയുന്ന ഏത് രീതികളും ചെയ്തുനോക്കുക:
- • ഹോം സ്ക്രീനിൽ, റേഡിയോ/മീഡിയ വിവര വിഡ്ജറ്റ് അല്ലെങ്കിൽ ഓൾ മെനൂസ് സ്ക്രീനിൽ മീഡിയ അമർത്തുക.
- • കണ്ട്രോൾ പാനലിൽ [MEDIA] ബട്ടൺ അമർത്തുക.
- ഒന്നിലധികം മീഡിയകൾ കണക്ട് ചെയ്തിരിക്കുമ്പോൾ, അമർത്തുക [RADIO] അല്ലെങ്കിൽ [MEDIA] ബട്ടൺ ഒരിക്കൽ കൂടി അമർത്തിയിട്ട്, റേഡിയോ/മീഡിയ തിരഞ്ഞെടുക്കാനുള്ള വിൻഡോയിൽ നിന്ന് ആവശ്യമുള്ള മീഡിയ ഉറവിടത്തിൽ അമർത്തുക (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).
- ഒന്നിലധികം മീഡിയ കണക്റ്റ് ചെയ്യുമ്പോൾ, [RADIO] അല്ലെങ്കിൽ [MEDIA] ബട്ടൺ അമർത്തിപ്പിടിക്കുക, തുടർന്ന് റേഡിയോ/മീഡിയ സെലക്ഷൻ വിൻഡോയിൽ നിന്ന് ആവശ്യമുള്ള മീഡിയ സോഴ്സ് തിരഞ്ഞെടുക്കുക.
USB സംഗീത സ്ക്രീൻ
തരം1
തരം2
- ഫയൽ ലിസ്റ്റ് സ്ക്രീനിലേക്ക് നീങ്ങുന്നു.
- നിലവിലെ ഫയലിന്റെ സീക്വൻസ് നമ്പറും പ്ലേബാക്കിനായുള്ള മൊത്തം ഫയലുകളുടെ എണ്ണവും കാണിക്കുന്നു.
- നിലവിലുള്ള സംഗീതത്തിന്റെ വിവരങ്ങൾ കാണിക്കുന്നു. ആർട്ടിസ്‌റ്റിന്റെയോ ആൽബത്തിൽ നിന്നോ ഉള്ള പാട്ടുകളുടെ ലിസ്റ്റിലേക്ക് പോകാൻ നിലവിലെ പാട്ടിന്റെ ആർട്ടിസ്‌റ്റിലോ ആൽബം വിവരങ്ങളിലോ അമർത്തുക.
- റിപ്പീറ്റ് പ്ലേബാക്ക് മോഡ് മാറ്റാൻ ഉപയോഗിക്കുന്നു.
- ഷഫിൾ പ്ലേബാക്ക് മോഡ് ഓണാക്കാൻ അല്ലെങ്കിൽ ഓഫാക്കാൻ ഉപയോഗിക്കുന്നു.
- നിലവിലുള്ള സംഗീത ഫയൽ മറയ്ക്കാൻ ഉപയോഗിക്കുന്നു.
- നിലവിലുള്ള ഫയലോ മുമ്പത്തെ ഫയലോ പ്ലേ ചെയ്യാനായി റീസ്റ്റാർട്ട് ചെയ്യുക.
- പ്ലേബാക്ക് താൽക്കാലികമായി നിർത്താനോ വീണ്ടും ആരംഭിക്കാനോ കഴിയും.
- അടുത്ത ഫയൽ പ്ലേ ചെയ്യാൻ കഴിയും.
- പ്ലേ ചെയ്യുന്ന പാട്ടിന്റെ ദൈർഘ്യവും നിലവിലെ പ്ലേബാക്ക് സ്ഥാനവും കാണാൻ കഴിയും.
- മെനുവിലെ ഇനങ്ങളുടെ ലിസ്റ്റ് ദൃശ്യമാകുന്നു.
- • ഡിസ്പ്ലേ ഓഫ്: സ്‌ക്രീൻ ഓഫാക്കുന്നു. സ്‌ക്രീൻ വീണ്ടും ഓണാക്കാൻ, സ്‌ക്രീനിൽ എവിടെയെങ്കിലും അമർത്തുക അല്ലെങ്കിൽ പവർ ബട്ടണിൽ ചെറുതായി ഒന്ന് അമർത്തുക.
- • മീഡിയ സ്രോതസുകൾ: റേഡിയോ/മീഡിയ തിരഞ്ഞെടുക്കൽ വിൻഡോ തുറക്കുന്നു.
- • ഈ ആർട്ടിസ്റ്റിന്‍റെ ഗാനങ്ങൾ: ആർട്ടിസ്റ്റിന്റെ പാട്ടുകളുടെ ലിസ്റ്റിലേക്ക് നീങ്ങുന്നു.
- • ഈ ആൽബത്തിലുള്ള ഗാനങ്ങൾ: നിലവിലെ ഗാനം ഉൾക്കൊള്ളുന്ന സംഗീത ആൽബങ്ങളുടെ ലിസ്റ്റിലേക്ക് നീങ്ങുന്നു.
- • ശബ്ദ ക്രമീകരണങ്ങൾ: സിസ്റ്റം ശബ്‌ദ ക്രമീകരണ സ്‌ക്രീൻ കാണിക്കുന്നു.
- • മാനുവൽ: സിസ്റ്റത്തിനായി ഓൺലൈൻ ഉപയോക്തൃ മാനുവലിലേക്ക് പ്രവേശനം നൽകുന്ന QR കോഡ് പ്രദർശിപ്പിക്കുന്നു.
- • സ്പ്ലിറ്റ് സ്ക്രീന്‍: സ്‌പ്ലിറ്റ് സ്‌ക്രീൻ മോഡ് ഓണാക്കാനോ ഓഫാക്കാനോ കഴിയും.
- വാഹനത്തിന്റെ മോഡലും സവിശേഷതകളും അനുസരിച്ച് സ്ക്രീൻ വ്യത്യാസപ്പെടാം.
- ആംപ് സവിശേഷതകൾ അനുസരിച്ച് സൗണ്ട് ഇഫക്റ്റ് സെറ്റിംഗ്സ് ബട്ടൺ സ്ക്രീനിൽ ദൃശ്യമായേക്കാം.
- നിലവിൽ പ്ലേ ചെയ്യുന്ന സംഗീതം പ്രിയപ്പെട്ടവയിലേക്ക് ചേർക്കുന്നതിന്
അമർത്തുക.- Kia Connect സേവനത്തിനായി നിങ്ങൾ വരിക്കാരാനായിരിക്കുമ്പോൾ മാത്രമേ ഐക്കൺ പ്ലേബാക്ക് സ്ക്രീനിൽ ദൃശ്യമാകുകയുള്ളൂ (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).
- നിലവിൽ പ്ലേ ചെയ്യുന്ന സംഗീതത്തിൽ ശീർഷകവും കലാകാരന്റെ വിവരങ്ങളും അടങ്ങിയിരിക്കുമ്പോൾ മാത്രമേ ഐക്കൺ പ്ലേബാക്ക് സ്ക്രീനിൽ ദൃശ്യമാകൂ.
- USB മ്യൂസിക് ലിസ്‌റ്റിന് കീഴിലുള്ള ലൈക്ക് ചെയ് ഗാനങ്ങൾ വിഭാഗത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവ ആയി സെറ്റ് ചെയ്തിരിക്കുന്ന ഗാനങ്ങൾ നിങ്ങൾക്കു കണ്ടെത്താൻ കഴിയും. കണക്റ്റ് ചെയ്‌തിരിക്കുന്ന USB സംഭരണ ഉപകരണത്തിലെ സംഗീത ഫയലുകളുമായി പൊരുത്തപ്പെടുന്ന വിവരങ്ങൾ അടങ്ങിയ പാട്ടുകൾ മാത്രമേ ലൈക്ക് ചെയ് ഗാനങ്ങൾ വിഭാഗത്തിൽ കാണുകയുള്ളൂ.
താൽക്കാലികമായി നിർത്തുക/വീണ്ടും ആരംഭിക്കുക
ഒരു USB മ്യൂസിക് ഫയലിന്റെ പ്ലേബാക്ക് താൽക്കാലികമായി നിർത്തുകയോ വീണ്ടും ആരംഭിക്കുകയോ ചെയ്യാം.
USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ,
അല്ലെങ്കിൽ
അമർത്തുക.
റീവൈൻഡ് ചെയ്യുക
റിവൈൻഡ് ഫംഗ്‌ഷൻ ഉപയോഗിക്കുന്നതിലൂടെ, പ്ലേബാക്ക് സമയത്ത് ആവശ്യമുള്ള പോയിന്റിൽ നിന്ന് നിങ്ങൾക്ക് USB ഉപകരണത്തിൽ നിന്ന് സംഗീതം കേൾക്കാനാകും.
ഇനിപ്പറയുന്ന ഏത് രീതികളും ചെയ്തുനോക്കുക:
- • USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ,
അമർത്തിപ്പിടിക്കുക. - • കൺട്രോൾ പാനലിൽ [
SEEK] ബട്ടൺ അമർത്തിപ്പിടിക്കുക (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).
- സ്റ്റിയറിംഗ് വീലിലെ മൂവ് ലിവർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ഫംഗ്ഷൻ പ്രവർത്തിപ്പിക്കാം.
ഫാസ്റ്റ് ഫോർവേഡ്
ഫാസ്റ്റ് ഫോർവേഡ് ഫംഗ്‌ഷൻ ഉപയോഗിക്കുന്നതിലൂടെ, പ്ലേബാക്ക് സമയത്ത് ആവശ്യമുള്ള പോയിന്റിൽ നിന്ന് നിങ്ങൾക്ക് USB ഉപകരണത്തിൽ നിന്ന് സംഗീതം കേൾക്കാനാകും.
ഇനിപ്പറയുന്ന ഏത് രീതികളും ചെയ്തുനോക്കുക:
- • USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ,
അമർത്തിപ്പിടിക്കുക - • കൺട്രോൾ പാനലിൽ [TRACK
] ബട്ടൺ അമർത്തിപ്പിടിക്കുക (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).
- സ്റ്റിയറിംഗ് വീലിലെ മൂവ് ലിവർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ഫംഗ്ഷൻ പ്രവർത്തിപ്പിക്കാം.
നിലവിലെ സംഗീതത്തിന്റെ പ്ലേബാക്ക് റീസ്റ്റാർട്ട് ചെയ്യൽ
നിങ്ങൾക്ക് USB ഉപകരണത്തിൽ നിലവിലുള്ള സംഗീതം ആദ്യം മുതൽ പ്ലേ ചെയ്യാം.
ഇനിപ്പറയുന്ന ഏത് രീതികളും ചെയ്തുനോക്കുക:
- • USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ, 3 സെക്കൻഡ് നേരത്തെ പ്ലേബാക്കിനു ശേഷം
അമർത്തുക. - • 3 സെക്കൻഡ് നേരത്തെ പ്ലേബാക്ക് സമയത്തിനു ശേഷം കൺട്രോൾ പാനലിലെ [
SEEK] എന്ന ബട്ടൺ അമർത്തുക (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).
- സ്റ്റിയറിംഗ് വീലിലെ മൂവ് ലിവർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ഫംഗ്ഷൻ പ്രവർത്തിപ്പിക്കാം.
മുമ്പത്തെ ഫയൽ പ്ലേ ചെയ്യൽ
USB ഉപകരണത്തിൽ പ്ലേബാക്ക് സമയത്ത് നിങ്ങൾക്ക് മുമ്പത്തെ ഫയൽ പ്ലേ ചെയ്യാം.
ഇനിപ്പറയുന്ന ഏത് രീതികളും ചെയ്തുനോക്കുക:
- • USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ, 3 സെക്കൻഡ് നേരത്തെ പ്ലേബാക്കിനുള്ളിൽ
അമർത്തുക. - • 3 സെക്കൻഡ് നേരത്തെ പ്ലേബാക്ക് സമയത്തിനു ശേഷം കൺട്രോൾ പാനലിലെ [
SEEK] എന്ന ബട്ടണിൽ അമർത്തുക (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ).
- പ്ലേബാക്ക് സമയത്ത് മുമ്പത്തെ സംഗീതം പ്ലേ ചെയ്യാൻ, പ്ലേബാക്ക് ആരംഭിച്ച് 3 സെക്കൻഡിന് ശേഷം
രണ്ട് തവണ അമർത്തുക അല്ലെങ്കിൽ കൺട്രോൾ പാനലിലെ [
SEEK] എന്ന ബട്ടൺ രണ്ട് തവണ അമർത്തുക. - സ്റ്റിയറിംഗ് വീലിലെ മൂവ് ലിവർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ഫംഗ്ഷൻ പ്രവർത്തിപ്പിക്കാം.
- കൺട്രോൾ പാനലിൽ ഏതെങ്കിലും തിരയൽ നോബ് ഉണ്ടെങ്കിൽ, ആ നോബ് ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന സംഗീതം തിരയാൻ കഴിയും. 5 സെക്കൻഡിനുള്ളിൽ നിങ്ങൾ നോബ് അമർത്തുമ്പോൾ, സംഗീതം പ്ലേ ചെയ്യുന്നു. എന്നിരുന്നാലും, 5 സെക്കൻഡിനുള്ളിൽ ഇൻപുട്ട് ലഭിക്കുന്നില്ലെങ്കിൽ, തിരയൽ നിലയ്ക്കുകയും സിസ്റ്റം നിലവിലുള്ള ഫയലിന്റെ വിവരങ്ങൾ കാണിക്കുകയും ചെയ്യുന്നു.
അടുത്ത ഫയൽ പ്ലേ ചെയ്യൽ
പ്ലേബാക്ക് സമയത്ത് നിങ്ങൾക്ക് USB ഉപകരണത്തിലെ അടുത്ത ഫയൽ പ്ലേ ചെയ്യാൻ സാധിക്കും.
ഇനിപ്പറയുന്ന ഏത് രീതികളും ചെയ്തുനോക്കുക:
- • USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ
അമർത്തുക. - • കണ്ട്രോൾ പാനലിൽ [TRACK
] ബട്ടൺ അമർത്തുക.
- സ്റ്റിയറിംഗ് വീലിലെ മൂവ് ലിവർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ഫംഗ്ഷൻ പ്രവർത്തിപ്പിക്കാം.
- കൺട്രോൾ പാനലിൽ ഏതെങ്കിലും തിരയൽ നോബ് ഉണ്ടെങ്കിൽ, ആ നോബ് ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന സംഗീതം തിരയാൻ കഴിയും. 5 സെക്കൻഡിനുള്ളിൽ നിങ്ങൾ നോബ് അമർത്തുമ്പോൾ, സംഗീതം പ്ലേ ചെയ്യുന്നു. എന്നിരുന്നാലും, 5 സെക്കൻഡിനുള്ളിൽ ഇൻപുട്ട് ലഭിക്കുന്നില്ലെങ്കിൽ, തിരയൽ നിലയ്ക്കുകയും സിസ്റ്റം നിലവിലുള്ള ഫയലിന്റെ വിവരങ്ങൾ കാണിക്കുകയും ചെയ്യുന്നു.
USB സംഗീതത്തിനായി ആവർത്തിച്ചുള്ള പ്ലേബാക്ക് മോഡ് മാറ്റൽ
USB സംഗീതത്തിനായുള്ള ആവർത്തിച്ചുള്ള പ്ലേബാക്ക് മോഡ് നിങ്ങൾക്ക് മാറ്റാൻ കഴിയും: ഒന്ന് ആവർത്തിക്കുക, ഫോൾഡർ ആവർത്തിക്കുക, എല്ലാം ആവർത്തിക്കുക.
USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ,
ആവർത്തിച്ച് അമർത്തുക.
ഓരോ തവണ ഐക്കണിൽ അമർത്തുമ്പോഴും പ്ലേബാക്ക് ആവർത്തന മോഡുകൾ ടോഗിൾ ചെയ്യപ്പെടുകയും സജീവമാക്കിയ മോഡ് ഐക്കൺ സ്ക്രീനിൽ ദൃശ്യമാവുകയും ചെയ്യും.
USB സംഗീതത്തിനായുള്ള ഷഫിൾ പ്ലേബാക്ക് മോഡ് ഓണാക്കൽ/ഓഫാക്കൽ
USB സംഗീതത്തിനായി നിങ്ങൾക്ക് ഷഫിൾ പ്ലേബാക്ക് മോഡ് ഓണാക്കാനോ ഓഫാക്കാനോ കഴിയും.
USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിൽ,
ആവർത്തിച്ച് അമർത്തുക.
ഓരോ തവണ ഐക്കണിൽ അമർത്തുമ്പോഴും ഷഫിൾ പ്ലേബാക്ക് മോഡ് ഓണാകുകയും ഓഫാകുകയും ചെയ്യുന്നു. ഷഫിൾ പ്ലേബാക്ക് സജീവമായിരിക്കുമ്പോൾ, ഫയലുകൾ ഒരു പ്രത്യേക ക്രമത്തിലല്ലാതെ പ്ലേ ചെയ്യും.
USB സംഗീത ലിസ്റ്റിന്റെ സ്ക്രീൻ
USB മ്യൂസിക് പ്ലേബാക്ക് സ്ക്രീനിലെ പട്ടിക അമർത്തിക്കൊണ്ട് നിങ്ങൾക്ക് ലിസ്റ്റിൽ നിന്ന് ആവശ്യമുള്ള സംഗീതം തിരയാനും പ്ലേ ചെയ്യാനും കഴിയും.
തരം1
തരം2
- മുകളിലെ ഫോൾഡറിലേക്ക് അല്ലെങ്കിൽ വിഭാഗത്തിലേക്കു നീങ്ങുന്നു.
- ഈ വിഭാഗത്തിലെ എല്ലാ ഫയലുകളും പ്ലേ ചെയ്യുക.
- ഓരോ വിഭാഗത്തിനുമുള്ള സംഗീത ഫയലുകൾ കാണാൻ കഴിയും. ആർട്ടിസ്റ്റ് അല്ലെങ്കിൽ ആൽബം വിഭാഗത്തിൽ, നിങ്ങൾക്ക് പാട്ടുകൾ പ്ലേ ചെയ്യുന്നതിനായി ഒന്നിലധികം കലാകാരന്മാരെയോ ആൽബങ്ങളെയോ തിരഞ്ഞെടുക്കാവുന്നതാണ്.
- നിങ്ങൾ Kia Connect (സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ) സബ്‌സ്‌ക്രൈബ് ചെയ്യുകയാണെങ്കിൽ മാത്രമേ ലൈക്ക് ചെയ്ത ഗാനങ്ങൾ എന്ന വിഭാഗം ലഭ്യമാകൂ.
- നിലവിലെ പ്ലേലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഉപഫോൾഡറുകളിലെയും മീഡിയ ഫയലുകൾ പ്ലേ ചെയ്യാനായി സജ്ജീകരിച്ചിരിക്കുന്നു.
- പ്ലേബാക്ക് സ്ക്രീനിലേക്ക് മടങ്ങുക.
- മെനുവിലെ ഇനങ്ങളുടെ ലിസ്റ്റ് ദൃശ്യമാകുന്നു.
- • ഡിസ്പ്ലേ ഓഫ്: സ്‌ക്രീൻ ഓഫാക്കുന്നു. സ്‌ക്രീൻ വീണ്ടും ഓണാക്കാൻ, സ്‌ക്രീനിൽ എവിടെയെങ്കിലും അമർത്തുക അല്ലെങ്കിൽ പവർ ബട്ടണിൽ ചെറുതായി ഒന്ന് അമർത്തുക.
- • മീഡിയ സ്രോതസുകൾ: റേഡിയോ/മീഡിയ തിരഞ്ഞെടുക്കൽ വിൻഡോ തുറക്കുന്നു.
- • നിലവിലെ ട്രാക്ക് കാണിക്കുക: ലിസ്റ്റിൽ തിരയുമ്പോൾതന്നെ നിങ്ങൾക്ക് പ്ലേ ചെയ്യുന്ന ഫയലിന്റെ ഫോൾഡറിലേക്ക് മടങ്ങാവുന്നതാണ്.
- • സ്പ്ലിറ്റ് സ്ക്രീന്‍: സ്‌പ്ലിറ്റ് സ്‌ക്രീൻ മോഡ് ഓണാക്കാനോ ഓഫാക്കാനോ കഴിയും.
- വാഹനത്തിന്റെ മോഡലും സവിശേഷതകളും അനുസരിച്ച് സ്ക്രീൻ വ്യത്യാസപ്പെടാം.

ജാഗ്രത
- • ഒരു USB ഉപകരണം കണക്റ്റ് ചെയ്യുന്നതിന് മുമ്പ് വാഹനം സ്റ്റാർട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ഒരു USB ഉപകരണം കണക്റ്റ് ചെയ്തശേഷം നിങ്ങൾ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ, USB ഉപകരണം കേടായേക്കാം.
- • ഒരു USB ഉപകരണം കണക്‌റ്റ് ചെയ്യുമ്പോഴോ നീക്കം ചെയ്യുമ്പോഴോ സ്റ്റാറ്റിക് ഇലക്‌ട്രിസിറ്റി സംബന്ധിച്ച് ജാഗ്രത പുലർത്തുക. ഇത് സിസ്റ്റം പരാജയപ്പെടാൻ കാരണമായേക്കാം.
- • വാഹനത്തിലെ USB പോർട്ടുമായി സമ്പർക്കം പുലർത്തുന്ന നിങ്ങളുടെ ശരീരമോ ഏതെങ്കിലും വസ്തുവോ ഒഴിവാക്കുകയും ശ്രദ്ധിക്കുക. അതുമൂലം അപകടമോ സിസ്റ്റത്തിനു തകരാറോ ഉണ്ടായേക്കാം.
- • ചുരുങ്ങിയ സമയത്തിനുള്ളിൽ USB കണക്റ്റർ ആവർത്തിച്ച് കണക്റ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ പാടില്ല. ഇത് ഉപകരണത്തിനു കേടുപാട് സംഭവിക്കാനോ സിസ്റ്റം പ്രവർത്തിക്കാതിരിക്കാനോ കാരണമായേക്കാം.
- • പ്ലേബാക്ക് ചെയ്യുന്നത് ഒഴികെയുള്ള മറ്റ് ആവശ്യങ്ങൾക്ക് USB ഉപകരണം ഉപയോഗിക്കരുത്. നിങ്ങൾ ചാർജ് ചെയ്യുന്നതിനോ ചൂടാക്കുന്നതിനോ ഒരു USB കണക്റ്റ് ചെയ്യുമ്പോൾ, സിസ്റ്റം പ്രകടനം കുറയുകയോ സിസ്റ്റം പ്രവർത്തിക്കാതിരിക്കുന്നതിന് കാരണമാവുകയോ ചെയ്യാം.
- ഒരു USB സ്റ്റോറേജ് കണക്റ്റ് ചെയ്യുമ്പോൾ, ഒരു പ്രത്യേകമായ ഒരു എക്സ്റ്റൻഷൻ കേബിൾ ഉപയോഗിക്കരുത്, മറിച്ച് USB പോർട്ടിലേക്ക് നേരിട്ട് കണക്ട് ചെയ്യുക. USB ഹബ് അല്ലെങ്കിൽ എക്സ്റ്റൻഷൻ കേബിൾ വഴി നിങ്ങൾ USB സ്റ്റോറേജ് കണക്റ്റ് ചെയ്യുമ്പോൾ, സിസ്റ്റം ആ ഉപകരണത്തെ തിരിച്ചറിയുകയില്ല.
- USB കണക്റ്റർ പൂർണ്ണമായി USB പോർട്ടിലേക്ക് കയറ്റിവെക്കുക. കണക്റ്റർ പൂർണ്ണമായി കയറ്റാത്തപ്പോൾ, ഒരു ആശയവിനിമയ പ്രശ്നം ഉണ്ടാകാം.
- സിസ്റ്റത്തിൽ നിന്ന് ഒരു USB ഉപകരണം നീക്കം ചെയ്യുമ്പോൾ ശബ്ദം ഉണ്ടാകാം.
- സ്റ്റാൻഡേർഡ് ഫോർമാറ്റിൽ എൻകോഡ് ചെയ്ത ഫയലുകൾ മാത്രമേ നിങ്ങൾക്ക് പ്ലേ ചെയ്യാൻ കഴിയൂ.
- ഇനിപ്പറയുന്ന USB ഉപകരണങ്ങൾ തിരിച്ചറിയപ്പെടുകയോ ശരിയായി പ്രവർത്തിക്കുകയോ ചെയ്യാതിരുന്നേക്കാം.
- എൻക്രിപ്റ്റ് ചെയ്ത MP3 പ്ലെയറുകൾ
- നീക്കം ചെയ്യാവുന്ന ഡിസ്കുകളായി തിരിച്ചറിയപ്പെടാത്ത USB ഉപകരണങ്ങൾ
- ഉപകരണത്തിന്റെ നിലയെ ആശ്രയിച്ച് USB ഉപകരണങ്ങൾ തിരിച്ചറിയപ്പെടാതിരിക്കാം.
- അനുയോജ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം ചില USB ഉപകരണങ്ങൾ പിന്തുണയ്ക്കപ്പെടാതിരിക്കാം.
- ഉപകരണത്തിന്റെ ടൈപ്പ്, ശേഷി, ഉപകരണത്തിലെ ഫയൽ ഫോർമാറ്റുകൾ എന്നിവയെ ആശ്രയിച്ച് USB ഉപകരണം തിരിച്ചറിയപ്പെടുന്നതിന് സാധാരണയിലും കൂടുതൽ സമയമെടുത്തേക്കാം.
- ചില ഉപകരണങ്ങൾ USB കണക്ഷൻ വഴി ചാർജ് ചെയ്യപ്പെടാതിരിക്കാം. ഇത് USB-യുടെ സവിശേഷതകളെ ആശ്രയിച്ചിരിക്കുന്നു.
- ExFAT, FAT16/32, NTFS എന്നിവയിൽ ഫോർമാറ്റ് ചെയ്ത USB ഉപകരണത്തിൽ മാത്രമേ നിങ്ങൾക്ക് ഫയലുകൾ മറയ്ക്കാൻ കഴിയൂ. മറഞ്ഞിരിക്കുന്ന ഫയലുകൾ "മറഞ്ഞിരിക്കുന്നവ_" എന്ന ഫോൾഡറിൽ കാണാം.