ക്രമീകരണങ്ങള്‍

സ്ക്രീൻ ലേഔട്ട് അല്ലെങ്കിൽ സ്ക്രീൻ തീം/ലേഔട്ട് ക്രമീകരണം കോൺഫിഗർ ചെയ്യൽ

പ്രദർശനത്തിനും തീമുകൾക്കുമായി നിങ്ങൾക്ക് ക്രമീകരണങ്ങൾ കൊണ്ഫിഗര്‍ ചെയ്യാന്‍ കഴിയും.

  1. ഓൾ മെനുസ് സ്ക്രീനിൽ, ക്രമീകരണങ്ങൾ ലേഔട്ട് അല്ലെങ്കിൽ തീം/ലേഔട്ട് അമർത്തുക.

    സ്ക്രീൻ ലേഔട്ട് അല്ലെങ്കിൽ സ്ക്രീൻ തീം/ലേഔട്ട് ക്രമീകരണ സ്ക്രീൻ പ്രത്യക്ഷപ്പെടുന്നു.

    തരം1

    തരം2

  2. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക:
  • സ്ക്രീനിന്റെ മുകളിലായി ഡിസ്പ്ലേ ഓഫ് അമർത്തിയാൽ സ്ക്രീൻ സ്വിച്ച് ഓഫ് ആകും. സ്‌ക്രീൻ വീണ്ടും ഓണാക്കാൻ, സ്‌ക്രീനിൽ എവിടെയെങ്കിലും അമർത്തുക അല്ലെങ്കിൽ പവർ ബട്ടണിൽ ചെറുതായി ഒന്ന് അമർത്തുക.

നിങ്ങൾക്ക് ആവശ്യമുള്ള ഡിസ്പ്ലേ തീം സജ്ജമാക്കാൻ കഴിയും.

സ്റ്റാൻഡ്‌ബൈ മോഡിൽ സ്‌ക്രീൻ സേവറിൽ കാണിക്കേണ്ട ഇനങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

അനലോഗ് ക്ലോക്ക്

സിസ്റ്റം സ്ക്രീൻ സേവറിൽ അനലോഗ് ക്ലോക്ക് കാണിക്കുന്നു.

  • സ്ക്രീനിൽ അനലോഗ് ക്ലോക്ക് കാണിക്കാൻ അമർത്തുക.

ഡിജിറ്റൽ ക്ലോക്ക്

സിസ്റ്റം സ്ക്രീൻ സേവറിൽ ഡിജിറ്റൽ ക്ലോക്ക് കാണിക്കുന്നു.

ഒന്നുമില്ല

സിസ്റ്റം സ്‌ക്രീൻ സേവറിൽ ഒന്നും കാണിക്കുന്നില്ല.

സിസ്റ്റം ഉപയോഗിക്കുമ്പോൾ സ്പ്ലിറ്റ് സ്ക്രീനിൽ കാണിക്കുന്നതിന് മെനു സ്ക്രീൻ വ്യക്തമാക്കുക.

  • വാഹനത്തിന്റെ മോഡലും സവിശേഷതകളും അനുസരിച്ച് സ്ക്രീൻ വ്യത്യാസപ്പെടാം.
  • സ്പ്ലിറ്റ് സ്ക്രീനിനെ ഡിസ്പ്ലേ പിന്തുണയ്ക്കുമ്പോൾ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ.
  • സ്ക്രീൻ ലിസ്റ്റിൽ, വലത്തുള്ള അമർത്തിയിട്ട് ഇനം റീപൊസിഷൻ ചെയ്യുന്നതിന് വീണ്ടും അതിന്റെ സ്ഥാനത്തേക്ക് വലിച്ചിടുക.